ട്രാഫിക് കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് വഴിയൊരുക്കിയുള്ള പൊലീസുകാരന്റെ ഓട്ടം വൈറലായി

0
28

കോട്ടയം: ട്രാഫിക് കുരുക്കില്‍ കുടുങ്ങിയ ആംബുലന്‍സിന് സുഗമമായ പാതയോരുക്കാന്‍ അരകിലോമീറ്ററോളം ഓടിയ സിവില്‍ പോലീസ് ഓഫീസര്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി. കോട്ടയം നഗരത്തില്‍ കഴിഞ്ഞ 26ന് വൈകിട്ട് 5.30 ഓടെയാണ് സംഭവം. രോഗിയുമായിയെത്തിയ ആംബുലന്‍ സിനെ ഗതാഗതക്കുരുക്കില്‍ നിന്നും അതിവേഗം ആശുപത്രിയിലേക്കെത്താന്‍ സുഗമമായ പാതഒരുക്കാന്‍ ഹൈവേ പട്രോളിംഗ് സംഘത്തിലെ സി.പി.ഒ രഞ്ജിത്ത് കുമാര്‍ രാധാകൃഷ്ണന്‍ നടത്തിയ ശ്രമമാണ് സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായത്. സ്റ്റാര്‍ ജം ഗ്ഷന്‍ മുതല്‍ തിരുനക്കര മൈതാനം വരെയുള്ള രഞ്ജിത്തിന്റെ ഓട്ടം ആംബുലന്‍സിലുണ്ടായിരുന്നവര്‍ മൊബൈലില്‍ പകര്‍ത്തി ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തതോടെയാണ് ഇത് വൈറലായി മാറിയത്. തുടര്‍ന്ന് രഞ്ജിത്തിനെ യും പോലീസിനെയും അഭിനന്ദിച്ച് നിരവധികമന്റുകളാണ് സോഷ്യല്‍ മീഡിയകളില്‍ പ്ര ത്യക്ഷപ്പെട്ടു.കൊണ്ടിരിക്കുന്നത്.

ശീമാട്ടി റൗണ്ടാന മുതല്‍ നീ ണ്ട കുരുക്ക് പലപ്പോഴും എം. സി റോഡിനെ ശ്വാസംമുട്ടിച്ചു. തുടര്‍ന്ന് ഇത് കോടിമത വരെ നീണ്ടു. ഇതിനിടെയാണ് ചങ്ങനാശ്ശേരി ഭാഗത്തു നിന്നും സ്റ്റാ ര്‍ ജംഗ്ഷനിലേയ്ക്ക് ആംബുലന്‍സ് എത്തിയത്. ഈ സമ യംഹൈവേപട്രോളിംഗ് സംഘ ത്തിനൊപ്പം സ്റ്റാര്‍ ജംഗ്ഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന രഞ ്ജിത്ത് വാഹനങ്ങള്‍ കുരുക്കി ല്‍ കുടുങ്ങിക്കിടക്കുന്നത് കണ്ട് ജീപ്പില്‍ നിന്നു പുറത്തിറങ്ങി ആംബുലന്‍സ് കടന്നു പോകാന്‍ വഴിയൊരുക്കാന്‍ ശ്ര മിച്ചു. ഒപ്പം എസ്.ഐ റോയ് കുര്യന്‍ സി.പി.ഒ മാരായ നവാ യും സജേഷും ട്രാഫിക് കുരുക്കഴിക്കാന്‍ രംഗത്തിറങ്ങി. റോ ഡിലേയ്ക്കിറങ്ങി നിന്ന് വാഹനങ്ങള്‍ സൈഡിലേക്ക് നീക്കി ആമ്പുലന്‍സ് മുന്നോട്ട് നീങ്ങിയതോടെ രഞ്ജിത്ത് ഓരോ വാഹനങ്ങളും നീക്കി ആംബുലന്‍സിനു വഴിയൊരുക്കി മുന്നേ ഓടുകയായിരുന്നു.

ഇതോടെ സ്റ്റാര്‍ ജംഗ്ഷന്‍ മുതല്‍ തിരുനക്കര വരെയുള്ള വാഹനങ്ങള്‍ ഓരോന്നിനെയായി ആംബുലന്‍സിന് വഴിമാറി. ഇതിനിടെ രണ്ടിടത്ത് വനിതാ എസ്.ഐ അടക്കമുള്ള പോലീസ് ഉദ്യോഗസ്ഥര്‍ രഞ്ജിത്തിനെ സഹായിക്കാനായി എത്തുന്നത് വീഡിയോയില്‍ കാണാം. ഇത്തരത്തില്‍ സാഹസപ്പെട്ട് രഞ്ജിത്ത് വാഹനം കടത്തി വിടുന്ന വീഡിയോ കണ്ട് ഇദ്ദേഹത്തെ അഭിനന്ദിച്ച് നൂറുകണക്കിന് ആളുകളാണ് രംഗ ത്ത് എത്തിയത്..ഇതോടെയാണ്.മാധ്യമപ്രവര്‍ത്തകരും.പോലീസുകാരന്‍ ആരാണെന്നറിയാന്‍ അ ന്വേഷണം തുടങ്ങി.ഒടുവില്‍ എ ല്ലാവരും അറിഞ്ഞു കാക്കിക്കുള്ളിലെ.ആ.നല്ലമനസ്സിനെ. പിന്നെ അഭിനന്ദനങ്ങളുടെ പ്രവാഹമായി

ചെറിയൊരു ട്രാഫിക് കുരു ക്ക് ഉണ്ടായാല്‍ നമ്മളെല്ലാം കുറ്റപ്പെടുത്തുന്നത് പോലീസിനെയാണ്. പക്ഷെ അവര്‍ നേ രിടുന്ന ബുദ്ധിമുട്ടുകളും വെ ല്ലുവിളികളും ആരും കാണാറില്ല. ഗതനിയന്ത്രണം, ക്രമസമാധാനപാലനം എന്നു വേണ്ട സമസ്തമേഖലയിലും പോ ലീസിന്റെ ഇടപെടലിനെ വിമ ര്‍ശിക്കുകയെന്നത് ഇന്ന് സര്‍വ്വസാധാരണമാണ്. സാമൂഹ്യമാധ്യമങ്ങളിലാണെങ്കില്‍ പോലീസിനെ വിമര്‍ശിക്കാ നും കളിയാക്കാനും മാത്രം സമയം കണ്ടെത്തുന്നവരാണധികവും. എന്നും പോലീസി നെ കുറ്റപ്പെടുത്തിക്കൊണ്ടിരുന്നവരും രഞ്ജിത്ത് കുമാറെന്ന ഈ സിവില്‍ പോലീസ് ഓഫീസറെ അഭിനന്ദിക്കാന്‍ മത്സരിക്കുന്ന കാഴ്ചയാണ് സൈബര്‍ ലോകത്തുനിന്നും ദൃശ്യമായത്. ആമ്പുലന്‍സിനുള്ളിലെ രോഗി ആരാണെന്നറിയില്ലെങ്കിലും ആ ജിവന്റെ വില അറിഞ്ഞ് നടത്തിയ ഇടപെടലാണ് രഞ്ജിത്തിനെ ശ്രദ്ദേയമാക്കിയത്.രഞ്ജിത്ത് കുമാറിന് പറയാനുള്ളത് ഒന്നുമാത്രം. ആമ്പുലന്‍സിന്റെ സൈറണ്‍കേട്ടാല്‍ വാഹനങ്ങള്‍ ഒതുക്കി സുഗമമായ പാതയൊരുക്കാന്‍ എല്ലാവരും തയ്യാറാകണം. നമ്മള്‍ അല്പം ശ്രദ്ധിച്ചാല്‍ ഒരു ജീവന്‍ രക്ഷിക്കാനാകും.

താന്‍ മാത്രമല്ല തന്റെ ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റുള്ളവരും ഗതാഗതക്കുരുക്കില്‍ നിന്നും ആമ്പുലന്‍സിനെ മു ന്നോട്ട് നയിക്കാന്‍ ഏറെ ക ഷ്ടപ്പെട്ടു. താന്‍ മുന്നേ ഓടിനടന്ന് ഗതാഗത നിയന്ത്രിച്ചത് ആരോ ക്യമറയില്‍ പകര്‍ത്തി സോഷ്യല്‍ മീഡിയയില്‍ അപ്‌ലോഡ് ചെയ്തതിനാലാണ് ത ന്നെ മാത്രം എല്ലാവരും അഭിനന്ദിക്കാന്‍കാരണമെന്ന് രഞ്ജിത്ത്കുമാര്‍ പറയുന്നു.

''കോട്ടയം ടൗണിൽ വെച്ചുണ്ടായ തിരക്കിൽ നിന്നും ആംബുലൻസിനെ കടത്തി വിടാൻ ബുദ്ധിമുട്ടുന്ന പോലീസുകാരനെ അഭിനന്ദിക്കാതെ വയ്യ 👍👍ബിഗ് സല്യൂട്ട് സാർ 💖

Posted by Variety Media on Sunday, December 30, 2018

LEAVE A REPLY

Please enter your comment!
Please enter your name here