നാട്ടിന്‍പുറങ്ങളില്‍ സജീവമായിരുന്ന ചെറുകിട നെല്ലുകുത്ത് മില്ലുകള്‍ ഓര്‍മയിലേക്ക്

    0
    76

    വൈക്കം: നാട്ടിന്‍പുറങ്ങളില്‍ സജീവസാന്നിധ്യമായിരുന്ന ചെറുകിട നെല്ലുകുത്ത് മില്ലു കള്‍ ഓര്‍മയിലേക്ക്. ധാന്യങ്ങ ള്‍ പൊടിക്കുന്ന മില്ലുകളുടെ അവസ്ഥയും മറിച്ചല്ല. പണ്ടു കാലങ്ങളില്‍ വീട്ടുകാര്‍ റേ ഷന്‍ കടയില്‍നിന്നും പച്ചരി ഉള്‍പ്പെടെയുള്ള സാധനങ്ങള്‍ വാങ്ങി കഴുകി വെയിലില്‍ ഉണക്കി പൊടിപ്പിച്ചാണ് ഉപ യോഗിച്ചിരുന്നത്. എന്നാല്‍ എല്ലാത്തരം ധാന്യപൊടി കളും ഇന്ന് എല്ലാവരും തന്നെ പായ്ക്കറ്റില്‍വരുന്നതു വാങ്ങി ച്ചാണ് ഉപയോഗിക്കുന്നത്. ഇതാണ് പൊടിമില്ലുകള്‍ക്ക് മരണമണി മുഴക്കാന്‍ കാര ണം. നെല്ലുകുത്ത് മില്ലുകളെ കാര്‍ഷിക മേഖലയിലെ പ്രതി സന്ധിയും ഭീമമായ വൈദ്യു തി ചാര്‍ജുമാണ് പ്രതിസന്ധി യിലാക്കിയത്. രണ്ടു പതിറ്റാണ്ടുകള്‍ക്ക് മുന്‍പുവരെ ഗ്രാമ ങ്ങളിലെ മിക്ക സ്ഥലങ്ങളി ലും ചെറുകിട നെല്ലുകുത്ത് മില്ലുകള്‍ സജീവമായിരുന്നു. ഗ്രാമീണ മേഖലകളില്‍ താമ സിക്കുന്നവരില്‍ ഏറിയപങ്കും നെല്ല് വീട്ടില്‍ പുഴുങ്ങി മില്ലു കളില്‍ കുത്തി അരിയാക്കി യായിരുന്നു ഉപയോഗിച്ചി രുന്നത്. എന്നാല്‍ ഇന്നു നെല്ല് പുഴുങ്ങുന്ന വീടുകള്‍ കാണാ ക്കാഴ്ചയായി മാറി.

    നാട്ടിന്‍പുറങ്ങളിലെ നെല്ലുകുത്ത് മില്ലുകളില്‍ അരി വാങ്ങാന്‍ ദൂരെ സ്ഥ ലങ്ങളില്‍ നിന്നു പോലും ആവശ്യക്കാര്‍ എത്തുമായി രുന്നു. താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതാപ കാലത്ത് നൂറിലധികംനെല്ലുകുത്ത്മില്ലു കള്‍ ഉണ്ടായിരുന്നു. ഈ കാല യളവില്‍ ഒരു മില്ലില്‍ ദിവ സേന ഇരുപതോളം പേര്‍ക്ക് പണി ലഭിക്കുമായിരുന്നു. എന്നാല്‍ ഇന്നു ഈ മില്ലു കള്‍ മിക്കതും മണ്‍മറഞ്ഞു. കിട്ടുന്ന വിലയ്ക്ക് പലരും യന്ത്രങ്ങള്‍ വിറ്റു. കാര്‍ഷിക മേഖല കടുത്ത തകര്‍ച്ചയിലെ ത്തുകയും, കാര്‍ഷികേതര ആവശ്യങ്ങള്‍ക്കായി നെല്‍വ യലുകള്‍ നികത്തുവാനും തുടങ്ങിയതോടെ നെല്‍കൃഷി കുറഞ്ഞു. ഇതിനിടെ വന്‍കിട സ്വകാര്യ കമ്പനികള്‍ ആധു നിക മില്ലുകള്‍ സ്ഥാപിച്ച് സ്വ ന്തം ബ്രാന്‍ഡുകളില്‍ മെച്ച പ്പെട്ടഅരിവിപണികളിലെത്തി ക്കാന്‍ തുടങ്ങിയതും ചെറു കിടക്കാര്‍ക്കുംതിരിച്ചടി യായി.

    കൊയ്ത്തടുക്കുമ്പോള്‍ നെല്‍പ്പാടങ്ങളില്‍ വന്‍കിട മില്ലുകളുടെ ഏജന്റുമാര്‍ കര്‍ ഷകര്‍ക്ക് മുന്‍കൂര്‍ തുക നല്‍ കി കച്ചവടം ഉറപ്പിക്കുന്നു. ഇതോടെ ഈ മേഖലയെ ആശ്രയിച്ചിരുന്ന ചെറുകിട അരിക്കമ്പനികള്‍ പലതും പൂട്ടി. വര്‍ഷങ്ങള്‍ക്കു മുന്‍പ് സിവില്‍ സപ്ലൈസ് അധി കൃതര്‍ ചെറുകിട മില്ലുടമക ളെ അരി ശേഖരിക്കുന്നതിന് ആ ശ്രയിച്ചിരുന്നു. കൂടാതെ ഒരു കുത്തുമില്ലില്‍ നെല്ല് അരിയാക്കുമ്പോള്‍ ലഭിക്കു ന്ന അവശിഷ്ടങ്ങള്‍ എല്ലാം ഉപയോഗ പ്രദമായിരുന്നു. നെല്ല് അരിയാകുമ്പോള്‍ ലഭി ക്കുന്ന തവിട്, ഉമി, പൊടി യരി.എല്ലാത്തിനും ആവശ്യ ക്കാര്‍ ഏറെയായിരുന്നു. എ ന്നാല്‍ ആരും ഇങ്ങോട്ട് എ ത്താതായതോടെ മില്ലുകള്‍ ഈരംഗത്തുനിന്നുംപിന്‍മാറി.

    LEAVE A REPLY

    Please enter your comment!
    Please enter your name here