കുളത്തില്‍ മുങ്ങിമരിച്ച സഹോദരങ്ങള്‍ക്ക് നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാ മൊഴി

0
10
സഹോദരങ്ങളുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍

മാനന്തവാടി: ചങ്ങാടത്തില്‍ കളിക്കവേ കുളത്തില്‍ മുങ്ങി മരിച്ച കാരക്കാമല വെള്ളരിവയല്‍ പാത്തി കുന്നേല്‍ ഷിനോജ് -ഷീജ ദമ്പതികളുടെ മക്കളായ ജെസ് വിനും ജോസ് വിനും നാടിന്റെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി 12.30ന് ഇരുവരുടെയും മൃതദ്ദേഹം വന്‍ ജനവലിയുടെ സാന്നിധ്യത്തില്‍ കാരക്കമല സെന്റ് മേരീസ് ദേവാലായ സെമിത്തേരിയില്‍ സംസ്‌കരിച്ചു.രാവിലെ 11 മണിക്ക് സംസ്‌കാര ചടങ്ങള്‍ പുര്‍ത്തിയാക്കി വീട്ടില്‍ നിന്നും മൃദദ്ദേഹങ്ങള്‍ എടുക്കുമെന്ന് അറിയിച്ചുവെങ്കിലും ഇരുവരെയും ഒരു നോക്ക് കാണാനായി അളുകള്‍ വീട്ടിലേക്ക് ഒഴുകി ഏത്തിയതോടെ 11.45 യാണ് സംസ്‌കാര ചടങ്ങുകള്‍ക്കായി മൃതദേഹം വീട്ടില്‍ നിന്നും എടുത്തത്.

തുടര്‍ന്ന് വിലാപയാത്രയായി പള്ളിയില്‍ എത്തിച്ച ഇരുവരുടെയും ചേതനയറ്റ മൃദദ്ദേഹം ഒരു നോക്ക് കാണുവാനായി തങ്ങളുടെ കുട്ടുകാര്‍ കൈകളില്‍ പൂക്കളുമായി കാത്ത് നിന്നിരുന്നു. അവസാനമായി ഒരു നോക്ക് കാണുവാന്‍ ഏത്തിയ കുട്ടുകാര്‍ പലപ്പോഴും വിതുബുന്നുണ്ടായിരുന്നു. വന്‍ ജനവലിയായിരുന്നു. അന്ത്യമോപചാരം അര്‍പ്പിക്കാന്‍ ഏത്തിയിരുന്നത്.

ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെയാണ് ഷിനോജിന്റെ തന്നെ ഉടമസ്ഥതയിലുള്ള കുളത്തില്‍ കളിച്ചു കൊണ്ടിരിക്കെയാണ്.പാത്തികുന്നേല്‍ ഷിനോജ് -ഷീജ ദമ്പതികളുടെ മക്കളായ ജെസ്‌വിന്‍ ജോസ് വിന്‍ എന്നിവര്‍ക്ക് അപകടം സംഭവിച്ചത്.അപകട വിവരം ഇളയ പുത്രന്‍ ക്രിസ്റ്റി വന്ന് വിവരമറിയിച്ചപ്പോഴാണ് വീട്ടുകാരും നാട്ടുകാരും വിവരമറിഞ്ഞത.് ഇതോടെ നാട്ടുക്കാര്‍ ചേര്‍ന്ന് ഇരുവരെയും ജില്ലാ ആശുപത്രിയില്‍ എത്തിചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
ജെസ്.വിന്‍ ദ്വാരക സേക്രട്ട് ഹാര്‍ട്ട് ഹൈസ്‌കൂളില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ത്ഥിയും ജോസ്.വിന്‍ ദ്വാരക എ.യു.പി.സ്‌കൂളില്‍ ആറാം ക്ലാസ്സ് വിദ്യാര്‍ത്ഥിമായിരുന്നു. ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടക്കല്‍ സംസ്‌കാര ശൂശ്രുഷക്ക് നേതൃത്വം നല്‍കി എം.എല്‍.എ ഒ ആര്‍ കേളു, മുന്‍ മന്ത്രി പി.കെ ജയലക്ഷ്മി ,സി.പി എം ജില്ലാ സെക്രട്ടറി പി ഗഗാറിന്‍ ,ഉഷാ വിജയന്‍ ഏന്നിവര്‍ അടക്കം നിരവധി പേര്‍ അന്തിമോപചാരം അര്‍പ്പിക്കാന്‍ ഏത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here