പൃഥ്രിരാജിന്റെ ‘നയന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി

0
17

പൃഥ്വിരാജ് നിര്‍മ്മിച്ച് നായകനാകുന്ന സയന്‍സ് ഫിക്ഷന്‍ ചിത്രം ‘നയന്റെ’ ട്രെയിലര്‍ പുറത്തിറങ്ങി. പ്രഥ്വിരാജ് തന്റെ ഫെയ്സ്ബുക്ക് പേജിലൂടെയാണ് ട്രെയിലര്‍ പുറത്തിറക്കിയത്. ഒരു അച്ഛന്റെയും മകന്റെയും കഥയാണ് ചിത്രം പറയുന്നതെന്ന് പൃഥിരാജ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. പൃഥ്വിരാജിനെക്കൂടാതെ മാസ്റ്റര്‍ അലോകും ട്രെയിലറില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ട്. 100 ഡെയ്സ് ഓഫ് ലൗ എന്ന ചിത്രത്തിന് ശേഷം സംവിധായകന്‍ കമലിന്റെ മകന്‍ ജെനൂസ് മൊഹമ്മദ് ആണ് ചിത്രം ഒരുക്കുന്നത്.

ചിത്രത്തിന്റെ ജോലികള്‍ പൂര്‍ത്തിയായതായി കഴിഞ്ഞ ദിവസം ഫെയ്സ്ബുക്കില്‍ ലൈവിലൂടെ പൃഥിരാജ് അറിയിച്ചിരുന്നു. ഫെബ്രുവരി ഏഴിനാണ് ചിത്രത്തിന്റെ വേള്‍ഡ് വൈഡ് റിലീസ്.

ഐഎസ്ആര്‍ഒയിലെ ശാസ്ത്രജ്ഞനായ ആല്‍ബര്‍ട്ട് എന്ന കഥാപാത്രമായാണ് പൃഥി ചിത്രത്തിലെത്തുന്നത്. ആമേനിലൂടെ ശ്രദ്ധേയനായ അഭിനന്ദന്‍ രാമാനുജം ഛായാഗ്രഹണവും ഷമീര്‍ മുഹമ്മദ് എഡിറ്റിംഗും നിര്‍വ്വഹിക്കും. ഷാന്‍ റഹ്മാനാണ് ‘നയനി’ന്റെ സംഗീത സംവിധായകന്‍. പശ്ചാത്തലസംഗീതം ഒരുക്കിയിരിക്കുന്നത് ശേഖര്‍ മേനോനാണ്.

‘ഗോദ’യിലൂടെ മലയാളത്തിലെത്തിയ വാമിഖയാണ് ചിത്രത്തിലെ നായിക. മംമ്ത മോഹന്‍ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. ഡോ. ഇനയത്ത് ഖാന്‍ എന്ന ശ്രദ്ധേയ കഥാപാത്രമായി പ്രകാശ് രാജും ചിത്രത്തിലുണ്ട്. ടോണി ലൂക്ക്, ശേഖര്‍ മേനോന്‍, വിശാല്‍ കൃഷ്ണ, ആദില്‍ ഇബ്രാഹിം എന്നിവരാണ് മറ്റു താരങ്ങള്‍. തിരുവനന്തപുരം, കുട്ടിക്കാനം, മനാലി, ഹിമാചല്‍ പ്രദേശ് എന്നീ സ്ഥലങ്ങളെല്ലാം തന്നെ ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here