കാര്‍ഷികമേഖലക്കു തിരിച്ചടിയായി അതിശൈത്യവും മഞ്ഞുവീഴ്ചയും

0
6
അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും കരിഞ്ഞുണങ്ങിയ കാബേജ്

മറയൂര്‍: കഴിഞ്ഞ രണ്ടാഴ്ചയായി കാന്തല്ലൂരിലും വട്ടവടയിലും അനുഭവപ്പെടുന്ന അതിശൈത്യത്തിലും മഞ്ഞുവീഴ്ചയിലും ശീതകാലപച്ചക്കറികള്‍ കരിഞ്ഞുണങ്ങി തുടങ്ങി. അതിശൈത്യവും മഞ്ഞുവീഴ്ചയും തുടരുന്നത് വിനോദസഞ്ചാരികളുടെ വരവ് കൂടുതലാക്കിയെങ്കിലും ശീതകാലപച്ചക്കറികള്‍ കരിഞ്ഞുണങ്ങുന്നത് പ്രദേശത്തെ കാര്‍ഷികമേഖലക്കു തിരിച്ചടിയായി.
കാരറ്റ്,കാബേജ്, വെളുത്തുള്ളി എന്നീ വിളകളാണ് കൂടുതലായി മഞ്ഞുവീഴ്ചയില്‍ കരിഞ്ഞുണങ്ങിയിരിക്കുന്നത്. പകല്‍വേളയിലെ കനത്ത വെയിലിലും പുലര്‍ച്ചെ അനുഭവപ്പെടുന്ന മഞ്ഞുവീഴ്ചയിലും വിളകള്‍ കരിയുന്നു. പ്രദേശത്ത് അനുഭവപ്പെടുന്ന അതിശൈത്യം കാര്‍ഷിക മേഖലക്കു പ്രതിസന്ധിയായി മാറിയിരിക്കുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here