കെട്ടിടത്തില്‍ നിന്ന് വിണ് നട്ടെല്ല് തകര്‍ന്ന യുവാവ് സഹായം തേടുന്നു

0
49

കരുനാഗപ്പള്ളി: ഇരുനിലക്കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് നട്ടെല്ലിന്ന് ഗുരുതരമായി പരിക്കേറ്റ അല്‍ അമീന്‍ ചികില്‍സക്കായി സഹായം തേടുന്നു.കരുനാഗപ്പള്ളി, മരുതൂര്‍കുളങ്ങര തെക്ക് പള്ളി വടക്കതില്‍ വീട്ടില്‍ അല്‍-അമീന്‍ (34) ആണ് ജീവന്‍ നിലനിര്‍ത്താന്‍ സുമനസ്സുകളുടെ സഹായം തേടുന്നത്. .2018 ഡിസംബര്‍ 27 വ്യാഴാഴ്ച ഒരു വീടിന്റെ രണ്ടാംനിലയുടെ നിര്‍മ്മാണത്തിനിടയില്‍ കാല്‍വഴുതി മുകളില്‍നിന്ന് താഴേക്ക് വീഴുകയും വളരെ ഗുരുതരമായി പരിക്കേറ്റതിനെ തുടര്‍ന്ന് തിരുവനന്തപുരം എസ് .പി .ഫോര്‍ട്ട് ഹോസ്പിറ്റലില്‍ അത്യാഹിതവിഭാഗത്തില്‍ ചികിത്സയിലാണ് .നട്ടെല്ലിന് മാരകമായി പരിക്കുപറ്റിയ അല്‍ അമീനെ അടിയന്തിര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരിക്കുകയാണ്. വളരെ ഭാരിച്ച ഒരു ചികിത്സാച്ചെലവ് ആവശ്യമായി വന്നിരിക്കുകയാണ്. അല്‍അമിന് ജോലിയില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ട് ഭാര്യ നിസ്സയും അഞ്ചാം ക്ലാസ്സില്‍ പഠിക്കുന്ന അസ്‌ന ഫാത്തിമയും, മുന്നാം ക്ലാസ്സില്‍ പഠിക്കുന്ന അന്‍സില്‍ എന്നി മക്കളുമൊത്ത് വാടക വീട്ടില്‍ കഴിയവെയാണ് ഈഅപകടം ഉണ്ടാകുന്നത്. വര്‍ഷങ്ങളായി വാടകക്ക് താമസിച്ചുവരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന് ഈ തുക കണ്ടെത്താന്‍ സാധ്യമല്ല. ഏകദേശം 20 ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ചികിത്സയ്ക്കുവേണ്ടി നാട്ടിലെ നല്ലവരായ നാട്ടുകാരും ജനപ്രതിനിധികളും കൂട്ടായി പരിശ്രമിച്ചു കൊണ്ട് അല്‍-അമീന്‍ ചികിത്സ നിധിക്ക് രൂപം നല്‍കിയിരിക്കുകയാണ് കരുനാഗപ്പള്ളി എം.എല്‍.എ ആര്‍ രാമചന്ദ്രന്‍ രക്ഷാധികാരിയായി ഒരു കമ്മിറ്റി രൂപികരിച്ചിട്ടുണ്ട്. അല്‍അമീന്‍ ചികിത്സാ സഹായനിധിയിലേക്ക് സംഭാവന അയക്കേണ്ട അക്കൗണ്ട് നമ്പരും, ബന്ധപ്പെടേണ്ട ഫോണ്‍നമ്പരും Acount:NAME, ALAM EEN, CHI KILSA SAHAYA NiDHi Acount, No:289610 1012446,BANK NAME CANARA,BANK KARUNAGAPPALLY BRANCH: CNR B000 2896,P-^O9447864822, 9446736700, 9747603619

LEAVE A REPLY

Please enter your comment!
Please enter your name here