ഏറ്റുമാനൂര്‍-പാലാ റോഡിലെ ഓട നിര്‍മ്മാണം പാതിവഴിയില്‍ നിലച്ചു

0
96
ഏറ്റുമാനൂര്‍ പാലാ റോഡില്‍ പേരൂര്‍ ജംഗ്ഷന് സമീപം ഓടയില്‍ മലിനജലം കെട്ടിക്കിടക്കുന്നു

ഏറ്റുമാനൂര്‍: ഏറ്റുമാനൂര്‍ -പാലാ റോഡിലെ ഓടയുടെ നിര്‍മ്മാണം പുനരാരംഭിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഹോട്ടലുകളിലേയും മറ്റ് വ്യാ പാരശാലകളിലേയും മലിന ജലം പൊതു ഓടയിലേക്ക് ഒഴുക്കുന്നതാണ് ഓടനിര്‍മ്മാ ണംതടസ്സപ്പെടാന്‍ കാരണം. നാട്ടുകാര്‍ക്ക് തലവേദനയായി. മലിനജലം ഒഴുക്കുന്നതിന് വ്യാപാരികള്‍ ഓടയിലേക്ക് ഘടിപ്പി ച്ചിരിക്കുന്ന പൈപ്പുകള്‍ അടച്ച് നല്‍കിയാലേ നിര്‍ത്തി വെച്ച ഓടനിര്‍മ്മാണം പുന രാരംഭിക്കാനാവു എന്ന് കാട്ടി പൊതുമരാമത്ത് വകുപ്പ് നഗര സഭയ്ക്ക് കത്ത് നല്‍കി. ഇതി നിടെ നഗരത്തിലെ മാലിന്യം മുഴുവന്‍ ഓടയിലൂടെ പാട ത്തേക്കും അതുവഴി മീനച്ചി ലാറ്റിലേക്കും ഒഴുക്കുന്നുവെ ന്ന്‌നാട്ടുകാര്‍ പരാതിയും നല്‍ കിയിരുന്നു.
ഇതേ തുടര്‍ന്ന് നഗരസഭാ ആരോഗ്യകാര്യ സ്ഥിരം സമിതി വ്യാപാരികളും യോഗം വിളിച്ചു. മാലിന്യനിര്‍മ്മാര്‍ജനത്തിന് നഗരസഭ ആവിഷ്‌കരിച്ചിക്കു ന്ന പദ്ധതികള്‍ നടപ്പിലാകുന്ന വരെ ഹോട്ടലുകളിലേതുള്‍പ്പെ ടെയുള്ള മാലിന്യം സംസ്‌കരി ക്കുന്നതിനുള്ള സംവിധാനം വ്യാപാരികള്‍ കണ്ടെത്തണമെ ന്ന് യോഗത്തില്‍ അധ്യക്ഷത വഹിച്ച ചെയര്‍മാന്‍ ജോയി ഊന്നുകല്ലേലും ആരോഗ്യകാ ര്യ സ്ഥിരം സമിതി അധ്യക്ഷന്‍ ടി.പി.മോഹന്‍ദാസും ആവശ്യ പ്പെട്ടു. ഘടക വിരുദ്ധമായി പ്രവ ര്‍ത്തിക്കുന്ന കച്ചവടക്കാര്‍ക്കെ തിരെ കടുത്ത നിയമനടപടി കള്‍ സ്വീകരിക്കേണ്ടിവരു മെന്നും ഇവര്‍ വ്യക്തമാക്കി.
അതേസമയം ഇതിനോട് യോജിക്കാന്‍ വ്യാപാരികള്‍ ക്കായില്ല. വളരെ പരിമിതമായ സ്ഥലത്ത് പ്രവര്‍ത്തിക്കുന്ന കടകളില്‍ മാലിന്യസംസകര ണത്തിനുള്ള സംവിധാനമു ണ്ടാക്കുക എന്നത് അപ്രാ യോഗികമാണെന്നും നഗരസഭ യുടെ ക്രമീകരണങ്ങള്‍ പ്രാബ ല്യത്തില്‍ വരുന്നതുവരെ മാലി ന്യം ഓടകളിലേക്ക് ഒഴുക്കാന്‍ അനുവദിക്കണമെന്നും വ്യാപാ രികള്‍ ആവശ്യപ്പെട്ടു. പേരൂര്‍ കവലയില്‍ പൊളിച്ചിട്ടിരിക്കു ന്ന ഓട മലിനജലം കെട്ടികിട ക്കുന്നതിനെ തുടര്‍ന്ന് പുനര്‍ നിര്‍മ്മിക്കാനാവാത്ത സ്ഥിതി യിലാണ്. ഇവിടെ കെട്ടി കിട ക്കുന്ന ജലം തങ്ങള്‍ ഒഴുക്കുന്ന ത് മാത്രമല്ലെന്നും മത്സ്യ മാര്‍ ക്കറ്റിലെ മാലിന്യങ്ങളാണ് കൂടുതല്‍ ഒഴുകിയെത്തുന്ന തെ ന്നും വ്യാപാരികള്‍ ചൂണ്ടിക്കാട്ടി.
മത്സ്യമാര്‍ക്കറ്റില്‍ വ്യാപാരി കള്‍ക്കായി അഞ്ച് ലക്ഷം രൂപാ ചെലവില്‍ സംസ്‌കരണപ്ലാന്റ് പണിതിട്ടുണ്ടെങ്കിലും മാലി ന്യമടങ്ങയി ജലം അങ്ങോട്ടൊഴു ക്കാതെ ഓടയില്‍ തള്ളുകയാ ണെന്നും ചൂണ്ടികാണിക്കപ്പെട്ടു. പ്ലാന്റിലേക്കായി സ്ഥാപി ച്ചിരിക്കുന്ന പൈപ്പുകളില്‍ മത്സ്യാവശിഷ്ടങ്ങളും മദ്യകു പ്പികളും നിറച്ച് വെള്ളമൊഴു കാനാവാത്ത വിധം തടസമു ണ്ടാക്കിയിരിക്കുകയാണ് വ്യാ പാരികള്‍.
മാലിന്യം നിറഞ്ഞ് ഓടനിര്‍ മ്മാണം പാതിവഴിയില്‍ നിലച്ച തോടെ മൂക്ക് പൊത്താതെ നഗ രവീഥികളിലൂടെ സഞ്ചരിക്കാന്‍ പറ്റാത്ത അവസ്ഥയായി. ഒപ്പം കൊതുകുശല്യവും വര്‍ദ്ധിച്ചു.
എം.എല്‍.എയുടെ ഫണ്ട് ഉപയോഗിച്ചാണ് നഗരത്തിലെ ഓടകളുടെ നവീകരണം ആരം ഭിച്ചത്. അതിരമ്പുഴ റോഡില്‍ നിന്നും തുടങ്ങിയ പണികള്‍ പാലാ റോഡിലേക്ക് നീങ്ങിയ പ്പോഴാണ് നാട്ടുകാരും അധി കൃതരും ഒന്നുപോലെ ഞെട്ടി യത്. നഗരത്തിലെ ഭൂരിഭാഗം ഹോട്ടലുകളുടെയും മാലിന്യം തള്ളുന്ന പൈപ്പുകള്‍ ഓടയി ലേക്ക് ബന്ധിപ്പിച്ചിരിക്കുന്നത് ശ്രദ്ധയില്‍പെട്ടത് നവീകരണ ത്തിന് സ്ലാബുകള്‍ ഉയര്‍ത്തി നോക്കിയപ്പോള്‍. പല സ്ഥാപ നങ്ങളില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ ഓടയിലേക്കാണ് ഒഴുക്കിയിരുന്നതെന്ന് കണ്ടെത്തിയിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here