വയനാട് തേലംപറ്റയെ വിറപ്പിച്ച കടുവ ഇനി നെയ്യാറില്‍

0
24

നെടുമങ്ങാട്: വയനാട് ജില്ലയിലെ നൂല്‍പ്പുഴ പഞ്ചായത്തിലെ തേലംപറ്റ ജനവാസ മേഖലയില്‍ ഭീതി വിടര്‍ത്തി നിറഞ്ഞാടിയ കടുവ ഇനി നെയ്യാറിലെ സുഖ ചികില്‍സയില്‍. വനം വകുപ്പ് കൂട്ടിലാക്കിയ കടുവയെ നെയ്യാര്‍ഡാമില്‍ എത്തിച്ചു. ഇനി ചികില്‍സ നെയ്യാര്‍ സിംഹസഫാരി പാര്‍ക്കിലെ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന കൂടില്‍.വയനാട് ബത്തേരി വന്യജീവി സങ്കേതം വനപാലകരുടെ നേത്യത്വത്തിലാണ് 10 വയസ്സുള്ള പെണ്‍ കടുവയെ നെയ്യാറില്‍ എത്തിച്ചത്. തുടര്‍ന്ന് കടുവയെ സിംഹ സഫാരി പാര്‍ക്കില്‍ എത്തിച്ചു. സഫാരി പാര്‍ക്കില്‍ പ്രത്യേക തരം ഇരുമ്പ് കൂട് നിര്‍മ്മിച്ചിട്ടുണ്ട്. സിംഹങ്ങള്‍ക്ക് പുറമേ കടുവ, പുലി എന്നിവയെ ചികില്‍സിക്കാനുള്ള കൂടാണിത്. നെയ്യാര്‍ വന്യജീവി സങ്കേത്തില്‍ മാത്രമേ ഇത്തരം കൂട് ഉള്ളൂ. അതിനാലാണ് വയനാടന്‍ ചുരം താണ്ടി നെയ്യാറില്‍ കടുവയെ എത്തിച്ചത്. കടുവയുടെ വായില്‍ മുകള്‍ നിരയിലേയിലേയും താഴ് നിരയിലേയിലും പല്ലുകള്‍ നഷ്ടപ്പെട്ടിരുന്നു. അതാണ് വേട്ടയാടാന്‍ കഴിയാതെ ജനവാസ കേന്ദ്രത്തിലിറങ്ങി വളര്‍ത്തു മ്യഗങ്ങളെ പിടികൂടാന്‍ കാരണമായി വനം വകുപ്പ് പറയുന്നത്. നെയ്യാറിലെത്തിച്ച കടുവയ്ക്ക് മ്യഗഡോക്ടറുടെ നേത്യത്വത്തില്‍ പരിചരണം നല്‍കി. മരുന്നും നല്‍കി.ദേഹത്ത് പരിക്കുമുണ്ട്. അതിനാല്‍ പ്രത്യേക പരിചരണം നല്‍കുന്നതായി വാര്‍ഡന്‍ ഷാജികുമാര്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here