മാവുകള്‍ പൂത്തു; കീടനാശിനി പ്രയോഗവും വര്‍ദ്ധിച്ചു; നിയമങ്ങള്‍ പാലിക്കുന്നില്ലെന്ന് ആരോപണം

0
30

സ്വന്തം ലേഖകന്‍

മാവിന് കീടനാശിനി തളിക്കുന്ന മുതലമട ചുള്ളിയാര്‍ഡാമിലെ ദൃശ്യം.

പുതുനഗരം: മാങ്കോ സിറ്റിയില്‍ മാവുകള്‍ പൂത്തു. കീടനാശിനി പ്രയോഗവും വര്‍ദ്ധിച്ചു. അയ്യായിരത്തിലധികം ഹെക്ടര്‍ മാവിന്‍ തോട്ടങ്ങള്‍ ഉള്ള മുതലമടയില്‍ മാവുകള്‍ പൂത്തതോടെ കീടനാശിനി പ്രയോഗവും വര്‍ദ്ധിച്ചു.
മുതലമട, പട്ടഞ്ചേരി, എലവഞ്ചേരി, വടവന്നൂര്‍, കൊല്ലങ്കോട് എന്നീ പഞ്ചായത്തുകളിളാണ് മാവുകള്‍ പൂത്തുനില്‍ക്കുന്നത്. പതിവുപോലം മാവുകള്‍ ഇത്തവണയും പൂത്തുതുടങ്ങിയതിനാല്‍ജനുവരി അവസാനത്തോടെ വിളവെടുപ്പ് ആരംഭിക്കുമെന്ന പ്രതീക്ഷയിലാണ് കര്‍ഷകര്‍.
പൂക്കുന്ന സമയങ്ങളില്‍ മഞ്ഞുവീഴ്ച്ച വര്‍ദ്ധിച്ചതിനാല്‍ പൂക്കള്‍ കിരഞ്ഞുണങ്ങുന്നതിനും കായീച്ചകള്‍ വര്‍ദ്ധിക്കുന്നതിനും കാരണമാകുന്നു ഇതിനെ ചെറുക്കുവാനാണ് കീടനാശിനി പ്രയോഗം ശക്തമാക്കുന്നത്.
ഇത്തരം കീടനാശിനി പ്രയോഗത്തിനായി കൃഷിവകുപ്പില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സ്വീകരിക്കണമെന്ന് രണ്ട് വര്‍ഷങ്ങള്‍ക്കുമുമ്പ് കര്‍ശ്ശനമായ നിര്‍ദേശങ്ങള്‍ ഉണ്ടായിരുന്നെങ്കിലും നിലവില്‍ ഇത്തരം ബോധവര്‍ക്കരണങ്ങളൊന്നും മുതലമയില്‍ നടപ്പിലാക്കുന്നില്ല.
തമിഴ്‌നാട്ടില്‍ നിന്നും കാഠിന്യമേറിയ രാസകീടനാശിനികളാണ് ലേബിളുകള്‍ ഇല്ലാത്ത കന്നാലുകളിലാക്ക് മുതലമടിലെ മാവുകളില്‍ തളിക്കുന്നത്. മാവിന്‍ തോട്ടങ്ങളില്‍ എന്‍ഡോസള്‍ ഫാന്‍ കീടനാശിനി ഉപയോഗം മൂലം നിരവധി ശരീരിക വൈകല്യങ്ങളുള്ള കുട്ടുകള്‍ ജനിച്ചിരുന്നു.
തുടര്‍ന്ന് എന്‍ഡോസള്‍ഫാന്‍ വിപണനം നിരോധിച്ചതോടെ മുതലമടയില്‍ മാരകമായ കീടനാശിനി ഉപയോഗിക്കുന്നില്ലെന്നാണ് അധികൃതരൂടെ ഭാഷ്യം എന്നാല്‍ ലേബിളുകള്‍ ഇല്ലാത്ത് കീടനാശിനി ഉപയോഗത്തിനെതിരെ കൃഷിവകുപ്പ് പരിശോധനകള്‍ കര്‍ശനമായി നടപ്പിലാക്കണമെന്നാണ് പരിസ്ഥിതി സംഘടനകളുടെ ആവശ്യം.
കൃഷിവകുപ്പ് നിര്‍ദേശിക്കാത്ത കീടനാശിനികള്‍ ഉപയോഗിക്കരുതെന്ന് മാങ്ങകര്‍ഷകരുടെ കൂട്ടായ്മകള്‍ ഇത്തവണ കര്‍ശ്ശനമായി നിര്‍ദേശിച്ചതിനാല്‍ മാരക കീനാശിനി ഉപയോഗം ഇല്ലെന്ന് മുതലമടയിലെ കര്‍ഷകര്‍ പറയുന്നുണ്ടെങ്കിലും എല്ലാ കര്‍ഷകരും കര്‍ശ്ശനമായി മാരക കീടനാശിനി ഉപയോഗിക്കാതിരിക്കുവാന്‍ മാങ്ങകര്ഷകരുടെ കൂട്ടായ്മക്ക് സാധ്യമല്ലെന്നും കൂട്ടായ്മയില്‍ അംഗമല്ലാത്ത കര്‍ഷകരും കീടനാശിനി ഉപയോഗിക്കാറുണ്ടെന്ന ആരോപണവും ശക്തമാണ്. എന്നാല്‍ കര്‍ഷക കൂട്ടായ്മകളുടെ നിര്‍ദേശത്തെ മറികടന്ന് തമിഴ്‌നാട്ടില്‍ നിന്നുള്ള മാരക കീടനാശിനികളെ മാവുകളില്‍ ഉപയോഗിക്കുന്നവരെ കണ്ടെത്തുവാന്‍
മാവിന്‍ തോട്ടങ്ങളില്‍ കയറി കൃഷിവകുപ്പ് പരിശോധന നടത്തുകയും ഇലകള്‍ ശേഖരിച്ചുകൊണ്ടുള്ള പരിശോധനവും ആവശ്യമാണെന്ന് പരിസ്ഥിതി സംഘടനകള്‍ ആവശ്യപെട്ടു.
ഒരു സീസണിര്‍മാത്രം 40,000 ല്‍ അധികം ടണ്‍ മാങ്ങയാണ് മുതലമടയില്‍ വാവിധ പ്രദേശങ്ങളിലേക്ക് കയറ്റിപോകുന്നത്. മാവു കര്‍ഷകരേക്കാള്‍ ഇരട്ടിയിലധികം മാവു പാട്ടത്തിനെടുക്ക് കൃഷിനടത്തുന്ന മാങ്ങവ്യപാരികളുടെ എണ്ണം വര്‍ദ്ധിച്ചതിനാല്‍ പാട്ടത്തുക നല്‍കിയതിന്റെ നാലിരട്ടി ഉല്‍പാദനം
വര്‍ദ്ധിപ്പിക്കുന്നതിനായി ഹോര്‍മോണ്‍ പ്രയോഗവും കീടനാശിനി പ്രയോഗവും നടക്കുന്നത് നിയന്ത്രിക്കുവാനും കര്‍ഷകര്‍ക്ക് കീടനാശിനി ഉപോഗത്തെകുറിച്ച് ഭോദവര്‍ക്കരണവും നിയമനടപടികളെകുറിച്ച് മുന്നറിയിപ്പും
നല്‍കുവാന്‍ കലക്ടറുടെ നേതൃത്വത്തില്‍ കൃഷിവകുപ്പിന്റെയും മാവു കര്‍ഷകരുടെയും കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here