നിറം മാറി റേഷന്‍ കട: ലക്ഷ്യം ഏകീകൃതരൂപം

0
289
സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് പുതിയ രൂപം സ്വീകരിച്ച റേഷന്‍ കടകളില്‍ ഒന്ന്‌

കോട്ടയം: സംസ്ഥാന റേഷന്‍ കടകള്‍ ഇനി മുതല്‍ പുതിയ രൂപത്തില്‍, നിറവും ബോര്‍ ഡുമെല്ലാം ഏകീകൃത രൂപത്തി ലാകും. ഈ മാസം 15 ന് മുന്‍ പ് സംസ്ഥാനത്തെ 14003 റേഷ ന്‍ കടകളും പെട്ടന്ന് മനസിലാക്കാനാകും.
മഞ്ഞയും ചുവപ്പും വെള്ള യും കലര്‍ന്ന നിറമാണ് നല്‍കുന്നത്. ഭക്ഷ്യ സുരക്ഷയുടെ ഭാഗമായാണ് റേഷന്‍ കടകള്‍ക്ക് ഏകീകൃത രൂപം നല്‍കുന്നത്. പൊതുവായ ചിഹ്നവും റേഷന്‍കടകള്‍ക്കുണ്ടാകും. കടകളുടം ഉള്‍വശത്ത് വെള്ളനിറവും ഷട്ടര്‍, ഡോര്‍ എന്നിവയ്ക്ക് അംഗീകൃതമാതൃകയും നല്‍കിയിട്ടുണ്ട്.
ഇതിനായി ഓരേ റേഷന്‍ കടകള്‍ക്കും 2000 രൂപ വീതം സര്‍ക്കാര്‍ നല്‍കും. റേഷന്‍ വ്യാപാരികളുമായി ചര്‍ച്ചചെ യ്തു അവരുടെ കൂടി അഭിപ്രായം ഉള്‍ക്കൊണ്ടാണ് റേഷ ന്‍ കടകള്‍ക്ക് ഏകീകൃത രൂ പം നല്‍കാന്‍ സര്‍ക്കര്‍ തീരുമാനിച്ചത്.
തിരുവനന്തപുരം 1856 റേഷന്‍ കടകളാണുള്ളത് കോട്ടയത്ത് 907, ആലപ്പുഴ 256, കൊല്ലം 427, ഇടുക്കി 682,പത്തനംതിട്ട 807. എറണാ കുളം 1342, തൃശൂര്‍ 1139, മലപ്പുറം 1201, പാലക്കാട് 942,കോഴിക്കോട് 951,വയനാട് 311,കണ്ണൂര്‍ 804, കാസര്‍ഗോഡ് 378 എന്നിങ്ങനെയാണ് വിവി ധ ജില്ലകളിലെ റേഷന്‍ കടകളുടെ കണക്ക്. ഇവയുടെ യെല്ലാം നവീകരണത്തിനായി 2.9 കോടി രൂപയാണ് ഭക്ഷ്യ വകുപ്പ് ചിലവഴിക്കുന്നത്. സം സ്ഥാനത്തെ.ഏതു.റേഷന്‍കടക ളില്‍ നിന്നും കാര്‍ഡുടമകള്‍ ക്ക് സാധനം വാങ്ങാന്‍.കഴിയു ന്ന സുപ്രധാനമായ മാറ്റത്തിന് പിന്നാലെയാണ് കടകള്‍ക്ക് ഏകീകൃത രൂപം നല്‍കുന്നത്.
കടയുടെ പേര് കാണിക്കുന്ന ബോര്‍ഡ് നാല് മില്ലീ മീറ്റര്‍ ഘനമുള്ള ജി.ഐ ഷീറ്റില്‍ നിര്‍മ്മിക്കണം.ബോര്‍ഡിന്റെ അളവ് കൃത്യമായിരിക്കണം.ചുവപ്പും മഞ്ഞയുമായിരിക്കണം ബോര്‍ഡിന്റെ നിറം. റേഷന്‍ സാധനങ്ങളുടെ കരുതല്‍ ശേഖരപ്പട്ടിക ജനങ്ങള്‍ക്ക് കാണത്തക്കവിധം സ്ഥാപിക്കണം. ബോര്‍ഡ് വെള്ള പ്രതലത്തിലുള്ളതായിരിക്കണം.
കടയുടെ മുന്‍ഭാഗത്ത് വെ ള്ള പെയ്ന്റ് നല്‍കണം. ഇ തിന്റെ മധ്യത്തില്‍ പൊതു വിതരണ സംഘത്തിന്റെ ബ്രാ ന്‍ഡ് ഐക്കണും, ഷട്ടറിന്റെ ഇടതുഭാഗത്ത് പൊതുവിതരണ സമ്പ്രദായത്തിന്റെ മുദ്ര യുമുണ്ടാകണം.
നിശ്ചിത ദിവസത്തിനുള്ളില്‍ സംസ്ഥാനത്തെ എല്ലാ റേഷന്‍ കടകളും രൂപമാറ്റം വരുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തി ജില്ലാ താലൂക്ക് സപ്ലേ ഓഫീസര്‍മാരാണ് ഇത് ഉറപ്പാക്കേണ്ടത്. ജില്ലയിലെ ’80’ ശതമാനം കടകളും രൂപമാറ്റം വരുത്തിക്കഴിഞ്ഞതായി ജില്ലാ സപ്ലേ ഓഫീസര്‍ കേരള പ്രണാമത്തോട് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here