ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനം കോട്ടയത്ത് നാളെ ഗതാഗത നിയന്ത്രണം

0
19

കോട്ടയം: ഉപരാഷ്ട്രപതിയുടെ കോട്ടയം സന്ദര്‍ശനം പ്രമാണിച്ച് നാളെ രാവിലെ 10.30 മുതല്‍ കോട്ടയം നഗരത്തില്‍ വാഹനഗതാഗതത്തിന് നിയന്ത്രണം. കോട്ടയം ടൗണില്‍ നിന്നും കെ.കെ റോഡ് വഴി കിഴക്കോട്ട് പോകേണ്ട വാഹനങ്ങള്‍ മംഗളം ജംഗ്ഷനില്‍ എത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമോട് പാലം വഴി അയ്മനത്ത് പുഴയില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞ് പൊന്‍പ ള്ളി വഴി കളത്തിപ്പടിയില്‍ എത്തേണ്ടതാണ്.
കോട്ടയം ടൗണില്‍ നിന്നും പുതുപ്പള്ളി പാലത്തേക്ക് പോകേണ്ട വാഹനങ്ങള്‍ എം.സി റോഡ് വഴി മംഗളം ജംഗ്ഷന്‍ എത്തി വലത്തേക്ക് തിരിഞ്ഞ് വട്ടമോട് പാലം വഴി അയ്മനത്ത് പുഴയില്‍ എത്തി ഇടത്തേക്ക് തിരിഞ്ഞ് പൊന്‍ പള്ളി വഴി കളത്തിപ്പടിയില്‍ എ ത്തി കരിപ്പാള്‍ ജംഗ്ഷന്‍, റബ്ബര്‍ബോര്‍ഡ് ജംഗ്ഷന്‍ വഴി പോകേണ്ടതാണ്.
കെ.കെ റോഡ് കിഴക്കു നിന്നും വരുന്ന വാഹനങ്ങള്‍ വടവാതൂര്‍ മില്‍മാ ഭാഗത്തു നിന്നും വലത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജംഗ്ഷന്‍ എത്തി അവിടെ നിന്നും തിരിഞ്ഞ് ചവിട്ടുവരി ഭാഗത്ത് എം.സി റോഡില്‍ എത്തി ഏറ്റുമാനൂര്‍ ഭാഗത്തേക്കോ കോട്ടയം ഭാഗത്തേക്കോ പോകേണ്ടതാണ്.
പുതുപ്പള്ളി ഭാഗത്തു നിന്നും കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ റബ്ബര്‍ ബോര്‍ഡ് ജംഗ്ഷന്‍ മാധവന്‍ പടിവഴി കെ.കെ റോഡില്‍ പ്രവേശിച്ച് വടവാതൂര്‍ എത്തി മില്‍മാ ഭാഗത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് മോസ്‌കോജംഗ്ഷന്‍ ചവിട്ടുവരി ഭാഗത്തേക്ക് പോകേണ്ടതാണ്.
കൊല്ലാട് ബോട്ടുജെട്ടി കവലയില്‍ നിന്നും കോട്ടയം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ നാല്‍കവലയില്‍ എത്തി പാറക്കടവ് എരമല്ലൂര്‍ പുതുപ്പള്ളി റബ്ബര്‍ബോര്‍ഡ് ജംഗ്ഷന്‍ മാധവന്‍പടി വഴി കെ.കെ റോഡില്‍ പ്രവേശിച്ച് വടവാതൂരില്‍ എത്തി മില്‍മാ ഭാഗത്തു നിന്നും ഇടത്തേക്ക് തിരിഞ്ഞ് മോസ്‌കോ ജംഗ്ഷന്‍ ചവിട്ടുവരി വഴി പോകേണ്ടതാണ്. (നാ ല്‍ക്കവലയില്‍ നിന്നും കൊല്ലാ ട് വഴി കഞ്ഞിക്കുഴിക്ക് ഗതാഗതം അനുവദിക്കുന്നതല്ല).
കെ.കെ റോഡ് കിഴക്കു നിന്നും വരുന്ന ചങ്ങനാശ്ശേരി ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണര്‍കാട് കവല പുതുപ്പള്ളി, ഞാലിയാക്കുഴി തെങ്ങണ വഴി പോകേണ്ടതാണ്. ചങ്ങനാശ്ശേരി ഭാഗത്തു നിന്നും കെ.കെ റോഡ് കിഴക്കോട്ട് പോകേണ്ട വാഹനങ്ങള്‍ മണിപ്പുഴ ദിവാന്‍കവല, നാല്‍ക്കവല, എരമല്ലൂര്‍, പുതുപ്പള്ളി മണര്‍കാട് വഴി പോകേണ്ടതാണ്.
മണര്‍കാട് വഴി എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ മണര്‍കാട് ജംഗ്ഷന്‍ തിരുവഞ്ചൂര്‍ പൂവത്തുംമൂട് വഴി പോകേണ്ടതാണ്. രാവിലെ 10.30 മുതല്‍ 11.15 വരെയും ഉച്ചയ്ക്ക് 12 മുതല്‍ 1.45 വരെയും ആയിരിക്കും ഗതാഗത നിയന്ത്രണമെന്ന് ജില്ലാ പോലീസ് ചീഫ് അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here