മോഹന്‍ലാലിനെ ചാക്കിലാക്കാന്‍ ബി.ജെ.പി; മല്‍സരിപ്പിക്കാന്‍ തയാറാണെന്ന് എം.ടി രമേശ്

0
9

തിരുവനന്തപുരം: നടന്‍ മോഹന്‍ലാലിനെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാന്‍ ബി.ജെ.പി തിരക്കിട്ട നീക്കങ്ങള്‍ നടത്തുന്നു. മോഹന്‍ലാല്‍ തയാറാണെങ്കില്‍ അദ്ദേഹത്തിന് എവിടെ വേണമെങ്കിലും സീറ്റു നല്‍കാമെന്നാണ് ബി.ജെ.പി നേത്വത്തിന്റെ ആലോചന. അതേസമയം, മോഹന്‍ലാലുമായി ഇതേക്കുറിച്ച് ഔദ്യോഗിക ചര്‍ച്ചകള്‍ പാര്‍ട്ടി നടത്തിയിട്ടില്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു.

കേരളത്തിലെ 20 പാര്‍ലമെന്റ് മണ്ഡലങ്ങളിലെയും പാര്‍ട്ടി പ്രവര്‍ത്തകന്മാരും ജനങ്ങളും മോഹന്‍ലാലിനെ സ്ഥാനാര്‍ഥിയാക്കാന്‍ തയ്യാറാണ്. എന്നാല്‍ ഇക്കാര്യത്തില്‍ മോഹന്‍ലാലാണ് നിലപാട് വ്യക്തമാക്കേണ്ടത്. ബി.ജെ.പി നേതൃത്വത്തിന് മുന്നില്‍ ഇത്തരം ശുപാര്‍ശകള്‍ ഒന്നുംതന്നെ വന്നിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്ര സര്‍ക്കാരിനെപ്പറ്റി എറ്റവും കൂടുതല്‍ അഭിപ്രായങ്ങള്‍ പ്രകടിപ്പിച്ചിട്ടുള്ള വ്യക്തിയാണ് മോഹന്‍ലാല്‍. മോദി സര്‍ക്കാരിന്റെ പല പദ്ധതികളെയും അദ്ദേഹം പിന്തുണച്ചിട്ടുമുണ്ട്. അതിനപ്പുറത്തേക്കെന്തെങ്കിലും രാഷ്ട്രീയം അദ്ദേഹത്തിനുണ്ടോ എന്നത് തനിക്കറിയില്ലെന്നും എം.ടി രമേശ് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here