അപ്പര്‍ കുട്ടനാട് നദികളില്‍ വന്‍ ധാതുമണല്‍ നിക്ഷേപം

0
4

ആര്‍.രവികുമാര്‍

തോട്ടപ്പള്ളി അഴിമുഖത്ത് ധാതുമണല്‍ അടിഞ്ഞുകൂടിയ നിലയില്‍

ആലപ്പുഴ:മഹാപ്രളയത്തെത്തുടര്‍ന്ന് അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ നദിക ളില്‍ വന്‍ ധാതുമണല്‍ നിക്ഷേപമാണ് രൂപപ്പെട്ടിരിക്കുന്നത്.തോട്ടപ്പള്ളി സ്പില്‍വേയ്ക്കു മുന്‍വശം ടി.എസ് കനാല്‍,ലീഡിംഗ് ചാനല്‍,കരിയാര്‍, അച്ചന്‍കോവില്‍,പമ്പ നദികളുടെ കൈവഴികള്‍ തുടങ്ങിയ നദികളിലാണ് വന്‍ തോതില്‍ മണല്‍ അടിഞ്ഞു കൂടിയിരിക്കുന്നത്.തോട്ടപ്പള്ളി മുതല്‍ പായിപ്പാട് ജലോത്സവ പവലിയന് മുന്‍വശം വരെ ഏതാണ്ട് പത്തു കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലാണ് മണല്‍ മൂടിയിരിക്കുന്നത്.ഈ പ്രദേശങ്ങ ളില്‍ നദികളിലെ ആഴം വളരെയേറെ കുറഞ്ഞിട്ടുണ്ട്.രാത്രിയില്‍ ചെറുകിട മണല്‍കടത്തുകാര്‍ വള്ളങ്ങളില്‍ ആധുനിക യന്ത്രസാമഗ്രികളുടെ സഹായ ത്തോടെ മണല്‍വ്യാപകമായി കടത്തുന്നുമുണ്ട്.രണ്ടു വര്‍ഷം മുന്‍പ് ദേശീയജ ലപാതയ്ക്ക് ആഴം കൂട്ടുന്നതിന്റെ ഭാഗമായി ഈ മേഖലയില്‍ വ്യാപക മായി ഡ്രജ്ജിംഗ് നടത്തിയിരുന്നു.ഡ്രജ്ജ് ചെയ്‌തെടുത്ത കോടി ക്കണക്കിന് രൂപയുടെ ധാതുമണല്‍ തുച്ഛമായ വിലയ്ക്കാണ് അന്യസം സ്ഥാന ലോബികള്‍ കടത്തിക്കൊണ്ടുപോയത്.ഈ നടപടി വന്‍ പ്രതിഷേധ ത്തിനും കാരണമായിരുന്നു.ജലസേചന വകുപ്പ് മാര്‍ച്ചോടെ ധാതുമണല്‍ ഖന നം ചെയ്ത് നദികളുടെ ആഴം വര്‍ദ്ധിപ്പിക്കുവാനുള്ള പ്രവൃത്തിയുടെ പ്രാ രംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു.മുന്‍ വര്‍ഷങ്ങളിലെപ്പോലെ ഡ്രജ്ജ് ചെയ്യുന്ന വിലപ്പെട്ട ധാതുമണല്‍ അതിന്റെ മൂല്യം മനസിലാക്കാതെ തദ്ദേ ശ സ്വയം ഭരണസ്ഥാപനങ്ങള്‍ക്ക് നല്‍കിയാല്‍ വന്‍ സാമ്പത്തിക നഷ്ടമാകും ഖജനാവിനുണ്ടാകുക.തോട്ടപ്പള്ളി പൊഴിമുഖത്ത് തന്നെ നിലവില്‍ വന്‍ തോതില്‍ മണല്‍ അടിഞ്ഞുകയറിയിട്ടുണ്ട്.ഈ മണല്‍ പൊതുമേഖല സ്ഥാപ നമായ ചവറയിലെ ഐ.ആര്‍.ഇ,കെ.എം.എം.എല്‍ എന്നീ സ്ഥാപനങ്ങള്‍ക്ക് സംഭരിക്കുവാന്‍ സര്‍ക്കാര്‍ നല്‍കിയ അനുവാദത്തിനെതിരെ ചില കേന്ദ്ര ങ്ങളില്‍ നിന്നും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.പ്രതിഷേധക്കാര്‍ അടിഞ്ഞുകയ റിയ മണല്‍ എന്തു ചെയ്യണമെന്ന കാര്യത്തില്‍ വ്യക്തമായ ഒരു നിര്‍ദ്ദേശ വും മുന്നോട്ട് വെയ്ക്കുന്നില്ല.ഫലത്തില്‍ ഈ നീക്കം മണല്‍മാഫിയയെ സഹായിക്കാനെ ഉതകൂ.ആഫ്രിക്കന്‍ രാജ്യങ്ങളിലെ സ്വര്‍ണ്ണഖനികള്‍ക്ക് സമാനമെന്ന് വിശേ ഷിപ്പിക്കാവുന്ന ലോകത്തിലെ തന്നെ സവിശേഷമായ അമൂല്യ ധാതുസമ്പ ത്തുകള്‍ അടങ്ങിയ ആണവമൂലകങ്ങളായ മോണോസൈറ്റിന്റെയും തോറി യത്തിന്റെയും കലവറയായ ക്യൂ ഗ്രേഡ് ധാതുമണലാണ് വ്യക്തമായ ധാ രണകളില്ലാത്ത ജലസേചന-റവന്യൂ വകുപ്പുകളുടെ ഉദാസീനത മൂലം വന്‍ തോതില്‍ മേഖലയില്‍ നിന്നും ഇടനിലക്കാര്‍ കടത്തിക്കൊണ്ട് പോകുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here