മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിക്കും

0
6

സുനു ചന്ദ്രന്‍ നീളിപറമ്പില്‍

മില്‍മയുടെ ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിക്കാന്‍ തയ്യാറെടുക്കുന്ന ഗ്രാമതല പ്രവര്‍ത്തകര്‍.

ആലത്തൂര്‍:മില്‍മയുടെ വിവിധ ഉല്‍പ്പന്നങ്ങള്‍ ഇനിമുതല്‍ കര്‍ഷകരുടെ വീടുകളിലെത്തിയ്ക്കും.
മലബാറിലെ ആറ് ജില്ലകളിലായി തെരഞ്ഞെടുത്ത 68 ഗ്രാമതലപ്രവര്‍ത്തകരിലൂടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
പേഡ, പാലട, പനീര്‍ അച്ചാര്‍, ഗുലാബ് ജാമുന്‍, നെയ്യ്, മില്‍ക്കി ജാക്ക്, മില്‍മ പ്ലസ്, കോക്കനട്ട് ബര്‍ഫി, മില്‍ക്കി ജാക്ക് തുടങ്ങി പത്തോളം ഉല്‍പ്പന്നങ്ങളാണ് തുടക്കത്തില്‍ വിതരണം ചെയ്യുകയെന്ന് മില്‍മ മാനേജിംഗ് ഡയറക്ടര്‍ ഇന്‍ ചാര്‍ജ്
വിജയകുമാരന്‍, പി & ഐ വിഭാഗം സീനിയര്‍ മാനേജര്‍ കെ.സി. ജെയിംസ്, മാര്‍ക്കറ്റിംഗ് വിഭാഗം സീനിയര്‍ മാനേജര്‍ പി.എ രമേശന്‍ എന്നിവര്‍ അറിയിച്ചു.
ആനന്ദ് മാതൃകാ ക്ഷീര സംഘങ്ങളിലൂടെ മില്‍മ നടപ്പിലാക്കുന്ന കിടാരി സംരക്ഷണ പദ്ധതി വിലയിരുത്തുന്നതിനു വേണ്ടി തെരഞ്ഞെടുത്ത
കര്‍ഷകരുടെ വീടുകളില്‍ സന്ദര്‍ശനം നടത്തുന്ന
വനിതാ ഗ്രാമതലപ്രവര്‍ത്തകരാണ് ഉല്‍പ്പന്നങ്ങള്‍ വീടുകളിലെത്തിക്കുക. ഭക്ഷ്യ സുരക്ഷാ ഗുണനിലവാരത്തില്‍ അന്താരാഷ്ട്രാ അംഗീകാരമായ
കടഛ 22000:2005 സര്‍ട്ടിഫിക്കേഷന്‍ നേടിയിട്ടുളള മില്‍മയുടെ
വിവിധങ്ങളായ ഉല്‍പ്പന്നങ്ങള്‍ ഗ്രാമതലങ്ങളിലും എത്തിക്കുകയെന്ന ഉദ്ദേശത്തോടുകൂടിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here