വരള്‍ച്ചയുടെ വരവറിയിച്ച് അട്ടപ്പാടി മലനിരകള്‍

0
13

എ. മണികണ്ഠന്‍

അട്ടപ്പാടി: അട്ടപ്പാടിയില്‍ വരള്‍ച്ചരൂക്ഷമാകുന്നതിന്റെ സൂചനയായി താഴവാരങ്ങള്‍ ഉണങ്ങി വരളുന്നു. പ്രധാനജലസ്രോതസായ ശിരുവാണിയും, ഭവാനി പുഴയും ജലത്തിന്റെ അളവ് നാളുക്കുനാള്‍ കുറയുന്നു. പ്രളയത്തിന് ശേഷം കൊടും ശൈത്യമായിരുന്നെങ്കിലും ഉച്ചയോട് അടുക്കുമ്പോള്‍ വെയിലിന്റെ ചൂട് വരള്‍ച്ചയുടെ തോത് വര്‍ദ്ധിപ്പിക്കുകയാണ്. ഉണങ്ങിവരണ്ട കുന്നുകളില്‍ ഒരു തീപോരി മതി കാടുകള്‍ മുഴുവനായും കത്തിനശിക്കാന്‍. വനം വകുപ്പിന്റെ ഫയര്‍പ്രോട്ടക്ഷന്‍ വര്‍ക്കുകള്‍ തുടങ്ങുന്നത് വേനല്‍ അടുക്കുന്നതിനോട് കൂടിയാണ്. മാര്‍ച്ച് മാസങ്ങളിലാണ് ഫയര്‍പ്രേട്ടക്ഷന്‍ ആരംഭിക്കുന്നത്. പ്രളയത്തിന് ശേഷം അട്ടപ്പാടിയില്‍ തുലാമഴ മാറിനിന്നതോടെ വരള്‍ച്ചരൂക്ഷമായി. പ്രളയകാലത്ത് മനുഷ്യന്‍ കവര്‍ന്നെടുത്ത പുഴയുടെ അതിരുകള്‍ തിരിച്ചുപിടിച്ചെങ്കിലും പുഴ ശോഷിച്ചതോടെ കൂടുതല്‍ വ്യാപകമായി പുഴയോരങ്ങള്‍ അനധിക്യതമായി കൈയേറി ക്യഷിയിറക്കാന്‍ തുടങ്ങി. കൈയേറിയ പുഴയുടെ തീരങ്ങള്‍ വേലിക്കെട്ടി തിരിച്ച് ഭൂമാഫിയകള്‍ സ്ഥലങ്ങള്‍ കൈവശം വെച്ചിരിക്കുകയാണ്. പുഴയുടെ സംരക്ഷണത്തിനായി പലസമിതികളും രൂപികരിച്ചുവെങ്കിലും കടലാസ് താളുകളായി മാത്രമായി. 1980 കളില്‍ കിഴക്കനട്ടപ്പാടി നേരിട്ട രൂക്ഷമായ വേനല്‍ കരിമ്പനകള്‍ പൂക്കുകയും, കൊടുങ്കരപ്പള്ളം ഒഴുക്ക് നിലച്ച ഓര്‍മ്മയാകുകയും ചെയ്തിരുന്നു. 1996 ല്‍ അഹാഡ്‌സ് പദ്ധതിയുടെ വരവോടെ മണ്ണു, ജല സംരക്ഷണത്തിനായി പല പദ്ധതികളും ആസൂത്രണം ചെയ്ത് നടപ്പിലാക്കിയിരുന്നു. കാലക്രമേണ പച്ചപ്പുകള്‍ കിഴക്കനട്ടപ്പാടിയില്‍ തിരിച്ചു വന്നുവെങ്കിലും പൂര്‍വ്വസ്ഥിതി കൈവരിക്കാന്‍ വര്‍ഷങ്ങള്‍ വേണം. അഹാഡ്‌സ് പദ്ധതി നിര്‍ത്താലാക്കുകയും തുടര്‍ പദ്ധതികളൊന്നും ആസൂത്രണം ചെയ്യാത്തതും കിഴക്കനട്ടപ്പാടിയെ മരുഭൂമിക്ക് സമാനമാക്കി കൊണ്ടിരിക്കുകയാണ്. പരിസ്ഥിതി പ്രവര്‍ത്തകരും മൗനം പാലിക്കുന്നുതോടെ അട്ടപ്പാടിയില്‍ വീണ്ടും എണ്ണപനകള്‍ വളരുന്ന മരുഭൂമിയായി മാറുന്ന കാഴ്ച്ചയാണ് അട്ടപ്പാടിയിലേത്.

LEAVE A REPLY

Please enter your comment!
Please enter your name here