ബൈക്കിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ബസ് ഡ്രൈവര്‍ക്ക് മര്‍ദ്ദനം

0
2

നിഷാന്ത് വെള്ളറട

മര്‍ദ്ദനമേറ്റ് വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന ബൈജു

വെള്ളറട: ഹോണ്‍ മുഴക്കിയയുടന്‍ ബൈക്കിന് സൈഡ ് കൊടുത്തില്ലന്ന് ആരോപിച്ച് ഹെല്‍മെറ്റ് കൊണ്ട് മര്‍ദ്ദനമേറ്റ ബസ് ഡ്രൈവര്‍ ആശുപത്രിയില്‍. കാരക്കോണം സി എസ് ഐ മെഡിക്കല്‍ കോളേജിനു മുന്നില്‍ വച്ചായിരുന്നു സംഭവം. ഇന്നലെ രാവിലെ 7.30 ഓടെ കളിയക്കാവിള നിന്നും വെള്ളറട വഴി നെടുമങ്ങാട് പോകേണ്ട ബസ്സിനെ കാരക്കോണത്തു വച്ച് തടഞ്ഞ് നിറുത്തിയ ശേക്ഷം ഹെല്‍മെറ്റ് കൊണ്ട് ഡ്രൈവര്‍ ബൈജുവിനെ മര്‍ദ്ദിക്കുകയായിരുന്നു.മര്‍ദ്ദനത്തിനുശേക്ഷവും ബസ്സിനെ കടന്ന് പോകാന്‍ അനുവധിച്ചില്ല. നിറയെ യാത്രികരുമായി വന്ന ബസ്സ് വെള്ളറട പോലീസ്സ് എത്തിയ ശേഷമാണ് കടത്തിവിട്ടത്. സര്‍വ്വീസ് വെള്ളറട ഡിപ്പോയില്‍ അവസാനിപ്പിച്ച ശേഷം ഡ്രൈവര്‍ ബൈജുവിനെ വെള്ളറട സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്യനാട് ഡിപ്പോയിലെ ബസ്സ്ഡ്രൈവറാണ് മുവാറ്റുപുഴ സ്വദേശി ബൈജു. ബസ്സിലെ വനിതാ കണ്ടക്ടര്‍ വെള്ളറട പോലീസിനു പരാതി നല്‍കി. പോലീസ് കേസെടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here