അരങ്ങൊഴിഞ്ഞ ചവറ പാറുക്കുട്ടിക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി

0
43

ചവറ: കഥകളിയിലെ അരങ്ങൊഴിഞ്ഞ സ്ത്രീസാന്നിധ്യം ചവറ പാറുക്കുട്ടിക്ക് കലാകേരളത്തിന്റെ അന്ത്യാഞ്ജലി.കലാ സാഹിത്യ സാംസ്‌ക്കാരിക രാഷ്ട്രീയ രംഗങ്ങളിലെ നൂറുകണക്കിന് ആളുകളുടെ സാന്നിദ്ധ്യത്തില്‍ മൃതദേഹം കൊല്ലം മുളങ്കാടകം ശ്മശാനത്തില്‍ സംസ്‌ക്കരിച്ചു. വാര്‍ധക്യസഹജമായ അസുഖം മൂലം ചവറയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെയാണ് അന്ത്യംപുരുഷാധിപത്യം നിലനിന്നിരുന്ന കഥകളി രംഗത്തെ ആദ്യത്തെ സ്ത്രീസാന്നിദ്ധ്യമായിരുന്നു ചവറ പാറുക്കുട്ടി അമ്മ പത്തു വര്‍ഷത്തിലധികമായി കപ്ലിങ്ങാടന്‍ സമ്പ്രദായത്തിലുള്ള കഥകളിയരങ്ങുകളില്‍ സജീവമായിരുന്നു. കൊല്ലം ജില്ലയില്‍ കരുനാഗപ്പള്ളി താലൂക്കില്‍ ചവറ ചെക്കാട്ടു കിഴക്കേതില്‍ പരേതരായ എന്‍ ശങ്കരന്‍ ആചാരിയുടെയും നാണിയമ്മയുടേയും മകളാണ്.സ്‌ക്കൂള്‍ വിദ്യാഭ്യാസത്തിനോടൊപ്പം നൃത്തവും പഠിച്ചിരുന്ന പാറുക്കുട്ടി കോളേജിലെത്തിയതോടെ കഥകളി പഠനത്തിലേക്കു തിരിഞ്ഞു. മുതുപ്പിലക്കാട് ഗോപാലപ്പണിക്കരാശാന്റെ കീഴില്‍ തുടങ്ങിവെച്ച പഠനത്തിനിടെ കൊറ്റംകുളങ്ങര ദേവീക്ഷേത്രത്തില്‍ പൂതനാമോക്ഷത്തിലെ ലളിതപൂതനയായി ആദ്യമായി അരങ്ങേറ്റം നടത്തി. പോരുവഴി ശ്രീകൃഷ്ണവിലാസം കഥകളിയോഗത്തില്‍ ചേര്‍ന്ന് വിവിധ സ്ത്രീവേഷങ്ങള്‍ ചെയ്തു. ഒപ്പം പോരുവഴി ഗോപാലപ്പിള്ളയാശാനില്‍ നിന്ന് കൂടുതല്‍ വേഷങ്ങള്‍ പരിശീലിച്ചു.സ്ത്രീവേഷങ്ങള്‍ കൂടാതെ പുരുഷ വേഷങ്ങളും പാറുക്കുട്ടി അവതരിപ്പിച്ചിട്ടുണ്ട്.ദേവയാനി, ദമയന്തി, പൂതനലളിത, ഉര്‍വ്വശി, കിര്‍മീരവധം ലളിത, മലയത്തി, സതി, കുന്തി, പ്രഹ്ലാദന്‍, കൃഷ്ണന്‍, നളചരിതം നാലാം ദിവസത്തിലെ കേശിനി തുടങ്ങിയ വേഷങ്ങള്‍ കെട്ടിയിട്ടുണ്ട്. ഏറ്റവും പ്രിയപ്പെട്ട വേഷം കച-ദേവയാനിയായിരുന്നു. പ്രഗത്ഭരായ കഥകളി നടന്മാരായ ചെങ്ങന്നൂര്‍ രാമന്‍ പിളള,കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ,മങ്കൊമ്പ് ശിവശങ്കരപ്പിളള,ചെന്നിത്തല ചെല്ലപ്പന്‍പിളള,ഹരിപ്പാട് രാമകൃഷ്ണപ്പിളള,കലാമണ്ഡലം ഗോപി എന്നിവരോടൊപ്പം കഥകളി അരങ്ങില്‍ ആടിയിട്ടുണ്ട്.ചവറയില്‍ കലാരംഗത്ത് താത്പര്യമുളള കുട്ടികള്‍ക്ക് മകള്‍ കലാമണ്ഡലം ധന്യയോടൊപ്പം ചേര്‍ന്ന് നാട്യധര്‍മി എന്ന ന#ത്ത കലാകേന്ദ്രം നടത്തി വരികയായിരുന്നു.കേരള കലാമണ്ഡലം അവാര്‍ഡ് ,ഗൃഹലക്ഷ്മി അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.അരങ്ങില്‍ 50 വര്‍ഷം പൂര്‍ത്തിയാക്കിയ പാറുക്കുട്ടിയുടെ ജീവിതത്തെ ആധാരമാക്കി ചവറ പാറുക്കുട്ടി: കഥകളിയിലെ സ്ത്രീപര്‍വം എന്ന ഡോക്യൂമെന്ററി നിര്‍മ്മിക്കപ്പെട്ടിട്ടുണ്ട്..സ്റ്റാലിനാണ് മരുമകന്‍

LEAVE A REPLY

Please enter your comment!
Please enter your name here