യുഡിഎഫ് സീറ്റ് ചര്‍ച്ചകള്‍ക്ക് ഞായറാഴ്ച തുടക്കം; കടുംപിടുത്തത്തില്‍ ഘടകകക്ഷികള്‍; വഴങ്ങില്ലെന്ന് കോണ്‍ഗ്രസ്

0
7

തിരുവനന്തപുരം: യുഡിഎഫിലെ സീറ്റ് വിഭജനത്തിനായുള്ള ഉഭയകക്ഷി ചര്‍ച്ചകള്‍ക്ക് ഞായറാഴ്ച തുടക്കമാകും. ഘടകകക്ഷികളുടെ ആവശ്യത്തിന് വഴങ്ങേണ്ടതില്ലെന്നാണ് കോണ്‍ഗ്രസിന്റെ തീരുമാനം. ഇതോടെ യുഡിഎഫിലെ സീറ്റ് വിഭജനം അത്ര പെട്ടെന്ന് നടപ്പാകില്ലെന്നുറപ്പായി. മൂന്നാമത്തെ സീറ്റിനായി നിലയുറപ്പിച്ച് മുസ്ലിംലീഗ്. രണ്ടാമതൊരു സീറ്റിനായി കേരള കോണ്‍ഗ്രസ് എം. ഈ ഘട്ടത്തിലാണ് യുഡിഎഫ് സീറ്റ് വിഭജന ചര്‍ച്ചകളിലേക്ക് കടക്കുന്നത്. നിലവിലുള്ള പൊന്നാനി, മലപ്പുറം സീറ്റുകള്‍ക്ക് പുറമേ വടകരയോ, വയനാടോ കാസര്‍കോടോ കൂടി വേണമെന്ന് ലീഗിന്റെ ആവശ്യം. ഇടുക്കിയോ ചാലക്കുടിയോ വേണമെന്നാണ് കേരള കോണ്‍ഗ്രസ് എമ്മിന്റെ നിലപാട്. പി ജെ ജോസഫാണ് കടുംപിടുത്തത്തില്‍ തുടരുന്നത്. എന്നാല്‍ കേരളാ കോണ്‍ഗ്രസ് എം, യു ഡി എഫിലേക്ക് മടങ്ങി വന്നപ്പോള്‍ സീറ്റുകള്‍ സംബന്ധിച്ച് ഒരു ഉപാധിയും വച്ചിരുന്നില്ലെന്നാണ് കോണ്‍ഗ്രസ് നിലപാട്. ഉപാധികള്‍ വച്ചല്ല കീഴ് വഴക്കങ്ങള്‍ അനുസരിച്ചാകും സീറ്റ് വിഭജനമെന്നും കോണ്‍ഗ്രസ് നിലപാടെടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഘടകകക്ഷികളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങാനിടയില്ല. ഇതിനിടെ കോണ്‍ഗ്രസിനുള്ളിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിനും ഉടന്‍ തുടക്കമാകും. മുല്ലപ്പളളി രാമചന്ദ്രനൊഴികെയുള്ള സിറ്റിങ് എംപിമാര്‍ മത്സരരംഗത്തുണ്ടാകും. എന്നാല്‍ സിറ്റിങ് എംഎല്‍എമാര്‍ മത്സരിക്കണമോ എന്ന കാര്യത്തില്‍ ഹൈക്കമാന്റാകും അന്തിമ തീരുമാനമെടുക്കുക. 21 പേരടങ്ങുന്ന ഇലക്ഷന്‍ കമ്മറ്റിക്ക് ഹൈക്കമാന്റ് അനുമതി നല്‍കുന്നതോടെ സ്ഥാനാര്‍ഥി പട്ടിക തയാറാക്കും. 25 ന് മുമ്പ് പട്ടിക നല്കാകനാണ് നീക്കം. യുവ പ്രാതിനിധ്യം ഉറപ്പാക്കാന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ ഡിന്‍ കുര്യാക്കോസിനാണ് മുന്‍തൂക്കം. യൂത്ത് കോണ്‍ഗ്രസ് മുന്‍ അഖിലേന്ത്യ സെക്രട്ടറി മാത്യു കുഴല്‍നാടന്‍ സംസ്ഥാന ഭാരവാഹികളായ ആദം മുല്‍സി, സുനില്‍ ലാലൂര്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത് എന്നിവരുടെ പേരും പരിഗണനയിലുണ്ട്. വനിതാ പ്രാതിനിധ്യം ഉറപ്പിക്കാന്‍ ഷാനിമോള്‍ ഉസ്മാനാകും സ്ഥാനാര്‍ഥിയായെത്തുക. ഒരാളുടെ പേര് മാത്രം നിര്‍ദ്ദേശിക്കാനായില്ലെങ്കില്‍ പാനല്‍ തയാറാക്കി ഹൈക്കമാന്റിന്റെ തീരുമാനത്തിനുവിടും.
ദേവസ്വം ബോര്‍ഡിലേത് അനാവശ്യ വിവാദം; വിശദീകരണം എന്ന വാക്ക് തെറ്റായി വ്യാഖ്യാനിച്ചുവെന്ന് കടകംപള്ളി
തിരുവനന്തപുരം: ശബരിമലയില്‍ സുഖമമായി ദര്‍ശനം നടത്താനുള്ള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. അക്രമകാരികളെ സന്നിധാനത്ത് പ്രവേശിപ്പിക്കില്ല. ദേവസ്വം ബോര്‍ഡ് കമ്മീഷണറോട് പ്രസിഡന്റ് വിശദീകരണം ചോദിച്ചുവെന്ന് മാധ്യമങ്ങള്‍ തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നുവെന്നും കടകംപള്ളി പറഞ്ഞു. ദേവസ്വം ബോര്‍ഡില്‍ ഉണ്ടായത് അനാവശ്യ വിവാദമാണ്. വിശദീകരണം എന്ന വാക്ക് തെറ്റായി വ്യാഖ്യാനിക്കുകയായിരുന്നു. കമ്മീഷണറോട് കോടതിയില്‍ എന്താണ് സംഭവിച്ചതെന്ന് ചോദിക്കുക മാത്രമാണ് ചെയ്തതെന്നും മന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here