ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് മാഫിയ സജീവം; ഒരാഴ്ചക്കുള്ളില്‍ പിടിയിലായത് 15 ഓളം പേര്‍

0
15

കോട്ടയം: ഏറ്റുമാനൂരിലും പരിസരപ്രദേശങ്ങളും കഞ്ചാവ് മാഫിയയുടെ പിടി മുറുക്കുന്നു. ഒരാഴ്ചയ് ക്കിടെ എറ്റുമാനൂരില്‍ നിന്ന് മാത്രം പിടിയിലായത് പതി നഞ്ചോളം പേര്‍, പിടിയിലാ യവരിലധികവും ഇരുപത് വയസിന് താഴെയു ള്ളവരും.
ഏറ്റുമാനൂര്‍ ടൗണ്‍, അതി രമ്പുഴ, കാട്ടാത്തി, വള്ളിക്കാ ട്. പേരൂര്‍, പുന്നത്തുറ, പട്ടി ത്താനം കാണക്കാരി മേഖല കള്‍ കേന്ദ്രീകരിച്ചാണ് കഞ്ചാ വ് മാഫിയ പിടിമുറുക്കിയിരി ക്കുന്നത്. സ്‌കൂള്‍ കോളേജ്, കോളനികള്‍ എന്നിവിടങ്ങള്‍ കേന്ദ്രികരിച്ചാണ് വില്പന തകൃതിയായിട്ടുള്ളത്.
കാറിലും, ബൈക്കിലു മായെത്തുന്ന സംഘം പ്ര ദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും, ചോദ്യം ചെയ്യുന്നവരെ അക്രമിക്കു കയും ചെയ്യുന്നത് പതിവാ യിരിക്കുന്നതായും പരാതിയുണ്ട്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ എറ്റുമാനൂരില്‍ നിന്ന് മാത്രം പിടിയിലായത് പതിനഞ്ചോ ളം കഞ്ചാവ് വില്പനക്കാ രെയാണ്. പിടിയിലായവരി ലേറെയും മൊത്തവില് പനക്കാരാണെന്ന് ഞെട്ടിപ്പി ക്കുന്ന വിവരമാണ് പൊലീ സ് പുറുത്തു വിടുന്നത്. വെള്ളിയാഴ്ച രണ്ട് കിലോ കഞ്ചാവുമായി പൊലീസ് കസ്റ്റഡിയിലെടുത്ത ഇരുപത് കാരനാണ് ഏറ്റ വുമൊ ടുവില്‍ പിടിയിലായത്.
തമിഴ്നാട്ടില്‍ നിന്നും കൊ ണ്ടുവന്ന കഞ്ചാവുമായി കാ ണക്കാരി കൈമൂലയില്‍ സജീവിന്റെ മകന്‍ ആകാ ശിനെ(21) നെയാണ് ഏറ്റുമാ നൂര്‍ പോലീസ് അറസ്റ്റ് ചെയ് തത്.അതിരമ്പുഴ കാട്ടാത്തി ഭാഗത്ത് വെച്ചാണ് ഇയാള്‍ പൊലീസിന്റെ പിടിയി ലായത്.
സ്‌കൂട്ടറിന്റെ സീറ്റിനടിയി ല്‍ ഒളിപ്പിച്ച നിലയിലാ യിരുന്നു കഞ്ചാവ്. തമിഴ്നാട്ടില്‍ നിന്നും നേരിട്ടെത്തി ക്കുന്ന കഞ്ചാവ് ആവശ്യ ക്കാര്‍ക്ക് ചെറുപൊതികളാ യി എത്തിക്കുകയായിരുന്നു ഇയാള്‍ ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം രണ്ട് കി ലോകഞ്ചാവുമായി രണ്ട് പേരെ വെട്ടിമുകള്‍ ഭാഗ ത്ത് നിന്നും പൊലീസ് പിടികൂടി യിരുന്നു. ഇവരില്‍ നിന്നും ലഭിച്ച വിവരത്തിന്റെ അടി സ്ഥാനത്തില്‍ പ്രദേശത്തെ വില്പനക്കാരുടെ ലിസ്റ്റുകള്‍ കേന്ദ്രീകരിച്ച് പൊലീസ് കഞ്ചാവ് വേട്ട ആരംഭിച്ചി ട്ടുണ്ട്.
ഒരാഴ്ച മുന്‍പ് കഞ്ചാവ് വില്പനയ്‌ക്കെത്തിയ യുവാ വിനെ പിടികൂടിയ എക്‌സൈ സ് സംഘത്തിനെ മാരകാ യുധങ്ങളുപയോഗിച്ച് ആക്ര മിച്ച് പ്രതിയെ രക്ഷപെടു ത്തിയ സംഭവവും ഏറ്റുമാ നൂരിലുണ്ടായി. ഇവരില്‍ പല രേയും ഇനിയും പിടികൂടാ നാവാത്തത് പൊലീസിന് നാണക്കേടായിരിക്കുകയാ ണ്. പ്രദേശത്ത് കഞ്ചാവ് മാഫിയയുടെ ഇട പെടല്‍ ശക്തമായിരിക്കുകയാണെ ന്നും പൊലീസ് പരിശോധന കര്‍ശനമാക്കണമെന്നും നാട്ടു കാരുടെ ആവശ്യം.

LEAVE A REPLY

Please enter your comment!
Please enter your name here