കീടനാശിനികളുടെ അമിത ഉപയോഗം: രോഗഭീതിയില്‍ അപ്പര്‍ കുട്ടനാടന്‍ മേഖല

0
108

കോട്ടയം: കാര്‍ഷിക വൃത്തിയിലൂടെയുള്ള ജലമലിനീകരണം കുട്ടനാടന്‍, അപ്പര്‍ കുട്ടനാടന്‍ മേഖലയിലെ ആവാസവ്യവസ്ഥിതിയെ തകിടം മറിക്കുന്നു.അതിജീവനത്തിനു വേണ്ടി കേഴുന്ന ഈ മേഖലയിലെ കൃഷിയിടങ്ങളില്‍ ഓരോ കൃഷി സീസണിലും ഉപയോഗിക്കുന്ന വിഷലായിനികളുടെയും മറ്റും കണക്കുകള്‍ ഞെട്ടിപ്പിക്കുന്നതാണ്.
ഡോ.പത്മകുമാറിന്റെ 2010 ലെ പഠന റിപ്പോര്‍ട്ട് അനുസരിച്ച് കുട്ടനാട്ടിലെ 3300 ഹെ ക്ടര്‍ കൃഷിയിടങ്ങളില്‍ മാത്രം 50,000 ടണ്‍ രാസവളങ്ങളും 500 ടണ്‍ കീടനാശിനിയും 50 ടണ്‍ കുമിള്‍ നാശിനികളും ഉപയോഗിക്കുന്നതായാണ്. എന്നാല്‍ നിലവിലെ കണക്ക് ലഭ്യമാകുന്ന തരത്തില്‍ സ്വര്‍വ്വേകള്‍ ഒന്നും തന്നെ നടന്നിട്ടില്ല എങ്കിലും വര്‍ഷങ്ങള്‍ ഇത്ര യും പിന്നിടുമ്പോള്‍ ഇവയുടെ ഉപയോഗം പതിന്‍മടങ്ങ് വര്‍ദ്ധിച്ചതല്ലാതെ കുറയാന്‍ സാധ്യതയില്ല.
ഉല്‍പ്പാദനം വര്‍ദ്ധിപ്പിക്കാനായി കര്‍ഷകര്‍ രാസവളങ്ങ ളും കീടനാശിനികളും വന്‍ തോതില്‍ ഉപയോഗിക്കുന്നു. ഇതു വഴി കാര്‍ഷിക മേഖലയില്‍ ഉണ്ടാകാനിടയുള്ള പരിസ്ഥിതി ആരോഗ്യ പ്രശ്‌നങ്ങല്‍ വേണ്ട ത്ര പഠനവിധേയമാകുന്നില്ല. 2010 ലെ കണക്കനുസരിച്ച് കുട്ടനാട്ടില്‍ 100 ല്‍ 8 പേര്‍ ക്യാന്‍സര്‍ രോഗികളാണ്, വൃക്ക, കരള്‍, ത്വക് തുടങ്ങിയവ രോഗങ്ങളും ഇവിടെ വ്യാപകമാണ്.
പാഠശേഖരങ്ങളില്‍ ഉപയോഗിക്കുന്ന വിഷലായിനികള്‍ വര്‍ഷം ഒന്നു പിന്നിട്ടാല്‍ പോലും ലയിച്ച് ഇല്ലാതാകുന്നില്ല.ഇത് പാടശേഖരങ്ങളെയും സമീപപ്രദേശങ്ങളിലെ ജലാശയങ്ങളെയും മലിനമാക്കുന്നു.മാത്രമല്ല നദികളിലേക്കും കായലിലേക്കും ഈ വിഷ ജലം ഒഴുകിയെത്തുന്നത് മനുഷ്യജീവനുകള്‍ക്ക് മാത്രമല്ല മറ്റു ജന്തുജാലങ്ങള്‍ക്കും കടുത്തഭീഷണിയാണ് ഉയര്‍ത്തുന്നത്.
നിരോധിത കീടനാശിനികള്‍വരെ ഇവിടെ ഉപയോഗിക്കുന്നതായാണ് അറിയാന്‍ കഴിയുന്നത് വിഷലായിനുകളുടെയും രാസവളങ്ങളുടെയും അനിയന്ത്രിതമായ ഉപയോഗത്തിന്റെ അനന്തരഫലമായാണ് കുട്ടനാട്ടില്‍ പടര്‍ന്നു പിടിച്ച പക്ഷിപ്പനിയെന്നതും പരസ്യമായ രഹ സ്യമാണ്. ലക്ഷകണക്കിന് താറാവുകളെയാണ് ഇതിന്റെ പേരില്‍ കൊന്നെടുക്കിയത്.
അപ്പര്‍ കുട്ടനാടന്‍ മേഖലയിലെയും സ്ഥിതി മറിച്ചല്ല. ജലമലിനീകരണം ഇവിടെയും ജനജീവിതത്തെ ദുസഹമാക്കുന്നു. ഉല്‍പ്പാദന വര്‍ദ്ധവിനായി കൃഷിയിടങ്ങളില്‍ തളിക്കുന്ന വീര്യം കൂടിയ വിഷലായിനികളും മറ്റും സമീപപ്രദേശങ്ങളിലെ ജലാശയങ്ങളിലേക്ക് വ്യാപിക്കുന്നു.
ശുദ്ധജലക്ഷാമം രൂക്ഷമായ അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ ദൈനംദിന ആവശ്യങ്ങള്‍ക്കു വരെ ജനങ്ങള്‍ ആശ്രയിക്കുന്നത് ഇവിടത്തെ തോടുകളെയും കുളങ്ങളെയുമാണ്.
പാടശേഖരങ്ങളില്‍ നിന്നു ള്ള വിഷജലം പൊതുജലാശയങ്ങളിലേക്കും കിണറുകളിലേക്കും ഒഴുകിയെത്തുന്നതും മറ്റും തടയുന്നതിന് യാതൊതു സംവിധാനമില്ല. അപ്പര്‍ കുട്ട നാടന്‍ പാടശേഖരങ്ങളുടെ സമീപപ്രദേശങ്ങളിലും മറ്റും താമസിക്കുന്ന ജനങ്ങള്‍ കടു ത്ത ആരോഗ്യപ്രശ്‌നങ്ങള്‍ നേരിടുന്നതായി പറയുന്നു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നു പിടിക്കുന്നത് പതിവാണ്.
മഴക്കാലത്താണ് രോഗഭീഷ ണി കൂടുതല്‍. വളര്‍ത്തു മൃഗങ്ങളും രോഗങ്ങള്‍ ബാധിച്ച് ചത്തൊടുങ്ങുന്നു. പശു, ആട്, തുടങ്ങിയവ വളര്‍ച്ചയെത്താത്തതും വൈകല്യങ്ങള്‍ ഉള്ളതുമായ കുഞ്ഞുങ്ങളെ പ്രസവിക്കുന്നതും ഇവിടെ പതിവാണ്, തലയോലപ്പറമ്പ് പഞ്ചായത്തിലെ വടയാര്‍ മേഖലയില്‍ ജലമലിനീകരണം മൂലം ജനങ്ങള്‍ ദുരിധത്തിലാണ്.
പാടശേഖരങ്ങള്‍ക്ക് സമീപത്തു താമസിക്കുന്നവരുടെ അവസ്ഥ വളരെ ദയനീയമാണ്. മഴക്കാലമായാല്‍ പല വീടുകളും വെള്ളത്താല്‍ ചുറ്റപ്പെടും. പാടശേഖരങ്ങളില്‍ നിന്നുള്ള വിഷജലമാണ് ഇ ങ്ങനെ ഒഴുകിയെത്തുന്നത് ഇ ത് കടുത്ത ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് വഴിയൊരു ക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here