മുണ്ടക്കയം ബൈപ്പാസ് ഉദ്ഘാടനം ഇന്ന്

0
49

മുണ്ടക്കയം: ഹൈറേഞ്ചിന്റെ കവാടവും ജില്ലാ അതിര്‍ത്തിയുമായ മുണ്ടക്കയത്തിന്റെ നാളുകളായുള്ള സ്വപ്നം പൂവണിയുന്നു. ഗതാഗതകുരുക്കിനു ശാശ്വതമായ പരിഹാരമായി ബൈപ്പാസ് സമര്‍പ്പണം ഇന്ന് 5.30 ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍ നാടിന് സമര്‍പ്പിക്കും. തുടര്‍ന്ന് കോസ് വേ ജംഗ്ഷനില്‍ നടക്കുന്ന സമ്മേളനത്തില്‍ പി.സി.ജോര്‍ജ് എം.എല്‍ എ അദ്ധ്യക്ഷത വഹിക്കും. മുഖ്യ പ്രഭാഷണം ആന്റോ ആന്റണി എം.പി. നിര്‍വഹിക്കും. മുന്‍ എംഎല്‍ എ മാരായ ജോര്‍ജ് ജെ മാത്യു., വി.എന്‍ വാസ വന്‍, കെ.ജെ.തോമസ്, ജില്ലാ ബ്ലോ ക്ക് ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ എന്നിവര്‍ യോഗ ത്തില്‍ പ്രസംഗിക്കും.
മുണ്ടക്കയം പൈങ്ങണ കവല മുതല്‍ വെള്ളനാടി റോഡിലൂടെ ഒരു കിലോ മീററര്‍ സഞ്ചരിച്ച് മണിമലയാ റിന്റെ തീരത്ത് കോസ് വേ പാലത്തിന് സമീപം എത്തി ചേരുന്നതാണ് മുണ്ടക്കയം ബൈപാസ്സ് 20 മീറ്റര്‍ വീതിയി ല്‍ നിര്‍മ്മിക്കാനുദ്ദേശിച്ച പാത 10 മീറ്റര്‍ വീതിക്കാണ് ടാറിംഗ് നടത്തീട്ടുള്ളത്. 900 മീറ്റര്‍ നീള മുള്ള പാത പമ്പ് ഹൗസ് നീക്കം ചെയ്യാതെ ആണ് 17 കോടി രൂപാ ചില വഴിച്ച് നിര്‍മ്മിച്ചിരിക്കുന്നത്.
ഹൈറേഞ്ചിന്റെ കവാട വും കോട്ടയം ജില്ലയുടെ അതിര്‍ ത്തിയുമായ മുണ്ടക്കയത്തേ പൗരാവലിയുടെ ചിരകാലാ ഭിലാക്ഷമാണ് ഈ ബൈപാ സ.് ബൈപാസ് തുറ ക്കുന്ന തൊടെ ഗതാഗതാക്കുരിക്കിന് ഏറെക്കുറെ പരിഹാര മാകു മെന്ന് നാട്ടുകാര്‍ പ്രത്യാശിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here