വല്യ തോടിന് വല്യാദരം പരിപാടിക്കായി ഏഴാച്ചേരി ഗ്രാമം ഒരുങ്ങുന്നു

0
17

പാലാ: ഏഴാച്ചേരി വല്യ തോ ടിനെ ആദരിക്കാന്‍ നാടൊരു ങ്ങുന്നു. ‘നമിക്കാം നമുക്കീ നദിയെ ‘ എന്ന പരിപാടിയുടെ ഭാഗമായി ഏഴാച്ചേരി സ്റ്റോ ണേജ് നേച്ചര്‍ ആന്റ് കള്‍ച്ചറ ല്‍ ക്ലബ്ബിന്റെ നേതൃത്വത്തി ലാണ് ‘വല്യ തോടിന് വല്യാ ദരം’ പരിപാടി നടത്തുന്നത്.
രാമപുരം പഞ്ചായത്തിലെ വടക്കന്‍ മലനിരകളില്‍ നിന്നു ത്ഭവിച്ച് മരങ്ങാട്, ഏഴാച്ചേരി, അന്ത്യാളം, പയപ്പാര്‍, കരൂര്‍ ഭാഗങ്ങളിലൂടെ ഒഴുകി പാലാ യില്‍ എത്തുമ്പോള്‍ ളാലം തോടായി മാറുന്ന വല്യ തോ ടിന് ഇരുനൂറില്‍പ്പരം വര്‍ഷ ങ്ങളുടെ പഴക്കമുണ്ടെന്ന് ചി ല പഠനങ്ങളിലൂടെ കണ്ടെ ത്തിയിരുന്നു. ചെറുതും വലു തുമായി നാല്‍പ്പതോളം കൈ ത്തോടുകള്‍ വല്യ തോട്ടില്‍ ഒഴുകിയെത്തുന്നുണ്ട്.
കര്‍ഷകര്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലയിലൂടെ ഒഴുകുന്ന വ ല്യതോട് വലിയൊരു ഭൂഭാ ഗത്തെ കൃഷിയ്ക്കും, കുടിവെ ള്ളത്തിനും അനുഗ്രഹമാവു ന്നുണ്ട്. തോടിന്റെ പല ഭാഗ ങ്ങളിലും നൂറു മീറ്റര്‍ മുതല്‍ 150 മീറ്റര്‍ വരെ വീതിയുണ്ട്. മുമ്പൊക്കെ വര്‍ഷകാലങ്ങ ളിലും വേനല്‍ക്കാലങ്ങളിലും നിറഞ്ഞൊഴുകിയിരുന്ന വല്യ തോട് ഇപ്പോള്‍ വേനലിന്റെ തുടക്കത്തില്‍ തന്നെ ഇടമുറി യുകയാണ്.
എങ്കിലും വരാകയം, വഞ്ചി ക്കയം, നെടുങ്കയം, ചൂഴിക്കയം തുടങ്ങി പാലാവരെയുള്ള ഭാഗത്തെ അന്‍പതോളം കയ ങ്ങളില്‍ ഏതു വേനലിലും വറ്റാത്ത വെള്ളമുണ്ട്. പത്തോ ളം കുടിവെള്ള പദ്ധതികളുടെ നിലനില്‍പ്പും വല്യ തോടിനെ ആശ്രയിച്ചാണ്.
വലിയൊരു ജനതതിയുടെ ജീവനും, ജീവിതവും വല്യ തോടിനെ അടിസ്ഥാനമാക്കി യാണ് എന്നതിനാല്‍ കുടുംബ ത്തിലെ ഒരു മുത്തശ്ശിയെ ആ ദരിക്കുന്നതു പോലെയുള്ള പവിത്രമായ ചടങ്ങുകളോടെ യാണ് ‘വല്യതോടിന് വ ല്യാദരം’ പരിപാടി നടത്തുന്ന തെന്ന് സ്റ്റോണേജ് ക്ലബ്ബ് ഭാര വാഹികളായ സതീഷ് താഴ ത്തുരുത്തിയില്‍, കെ. അലോ ഷ്യസ്, വിജയകുമാര്‍ ചിറയ് ക്കല്‍, അനില്‍കുമാര്‍ എന്നി വര്‍ പറഞ്ഞു.
തോടിനെ ആദരിക്കലിനു മുന്നോടിയായി വല്യ തോട് ശുചീകരണയജ്ഞം 23ന് ആ രംഭിക്കും. രാമപുരം പഞ്ചാ യത്ത് മെമ്പര്‍മാരായ ഷൈനി സന്തോഷ്, സോണി ജോണി, എം.ഒ. ശ്രീക്കുട്ടന്‍ എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്യും. പ്രമുഖ ഭൗമ ശാസ് ത്രജ്ഞന്‍ ഡോ.ബി. അജയ് കുമാര്‍ ‘വല്യ തോടിന്റെ കഥ’ പറയും. ആദ്യ ഘട്ടമായി തോ ട്ടില്‍ രണ്ട് കിലോമീറ്ററോളം ദൂരം ശുചീ കരിക്കും.
നാട്ടിലെ ജനകീയ കൂട്ടായ് മകള്‍, ജനപ്രതിനിധികള്‍, ലൈബ്രററികള്‍ പയപ്പാറതോ ട്-ളാലം തോട് പുനര്‍സംയോ ജന പദ്ധതി പ്രവര്‍ത്തകര്‍, മീനച്ചിലാര്‍ നദീസംരക്ഷണ സമിതി, പാലാ പൗരാവകാശ സമിതി, സഫലം തുടങ്ങി യവയും ‘വല്യ തോടിന് വല്യാദരം’ പരിപാടിയില്‍ സഹകരിക്കും.
മാര്‍ച്ച് 31-ന് നടക്കുന്ന നമിക്കാം നമുക്കീ നദിയെ എന്ന പരിപാടി ബിഷപ്പ് മാര്‍ ജേക്കബ് മുരിക്കന്‍ ഉദ്ഘാ ടനം ചെയ്യും. വയലാര്‍ ശരത് ചന്ദ്രവര്‍മ്മ , ബൈജു ജോണ്‍, ഡോ.ഡേവിസ് സേവ്യര്‍, ഡോ.ജോമി അഗസ്റ്റ്യന്‍, ഡോ. ബി.അജയ്കുമാര്‍, ജയചന്ദ്രന്‍ കീപ്പാറമല തുടങ്ങിയവര്‍ പ ങ്കെടുക്കും. വല്യ തോടിന്റെ ചിറ്റേട്ട് കടവില്‍ ജനങ്ങള്‍ ഒന്നു ചേര്‍ന്ന് സഹസ്രദീപം തെളിയിക്കും. നദിയില്‍ പുഷ് പാര്‍ച്ചനയും, നദീവന്ദനവും, മാജിക് ഷോയുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here