കാട്ടുതീ നേരത്തെയെത്തി; വടക്കനാട് ഭാഗത്ത് വനം കത്തിയെരിയുന്നു

0
15

സ്വന്തം ലേഖകന്‍

വനമേഖലയില്‍ ഉണങ്ങി നില്‍ക്കുന്ന മരങ്ങള്‍

കല്‍പ്പറ്റ: കാട്ടുതീ ഇത്തവണ നേരത്തെ എത്തിയതോടെ വനാതിര്‍ത്തികളില്‍ കനത്ത ജാഗ്രത വേനല്‍ കനത്തതോടെ വനമേഖല ഒന്നടങ്കം കാട്ടുതീ ഭീഷണിയിലാണ് കഴിഞ്ഞ ദിവസം വടക്കനാട്:- കരിപ്പൂര് മേഖലയില്‍ കഴിഞ്ഞ ദിവസമുണ്ടായ കാട്ടുതീ പടര്‍ന്നുകൊണ്ടിരിക്കുകയാണ്. താത്തൂര്‍ മേഖലകളിലേക്ക് തീ ആളിപടര്‍ന്ന് കത്ത നാശനഷ്ടങ്ങള്‍ ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്. ഇതെഴുതുമ്പോഴും തീ അണക്കാനായിട്ടില്ല.. അഗ്‌നി സേനാ വിഭാഗത്തിന് എത്തിപ്പെടാന്‍ പറ്റാത്ത ഭാഗത്താണ് തീ പിടിച്ചത് വനം വകുപ്പ് ഉദ്യോഗസ്ഥരും പ്രദേശവാസികളുമെല്ലാം തീയണക്കാനുള്ള തീവ്രശ്രമത്തിലാണ്.
കഴിഞ്ഞ വര്‍ഷം കാട്ടുതീയില്‍ കോടികളുടെ വനസമ്പത്തുകളാണ് കത്തിചാമ്പലായത് മാത്രമല്ല ഒട്ടെറെ കാട്ടുമൃഗങ്ങള്‍, പക്ഷികള്‍, ചിത്രശലഭങ്ങള്‍ എന്നിവ വ്യാപകമായി നശിച്ചിരുന്നു.കഴിഞ്ഞ വര്‍ഷം തീ പിടിച്ച വനമേഖലകളായ മുത്തങ്ങ തോല്‍പ്പെട്ടി റേഞ്ചുകളില്‍ ഇത്തവണ അതീവ ജാഗ്രതാ നിര്‍ദ്ദേശമാണ് നല്‍കിയിരിക്കുന്നത്.
കാട്ടുതീ തടയാന്‍ വനം വകുപ്പ് വനം ഗാര്‍ഡുമാരുടെ ഒരു വന്‍ സംഘത്തെ തന്നെ ഇറക്കിയിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ വര്‍ഷം തന്നെ കാട്ടുതീ പടര്‍ന്നു പിടിച്ചതിനെ കുറിച്ചുള്ള അന്വേഷണമെങ്ങുമെത്തിയിട്ടില്ല ഈ സീസണില്‍ വനംകൊള്ള ലക്ഷ്യമിട്ട് ഒരു സംഘം ബോധപൂര്‍വം തീയിടുന്നതാണെന്ന സംശയം ബലപ്പെടുന്നുണ്ട്. ഇത്തവണ ഇത് മുന്നില്‍ കണ്ട് മുഴുവന്‍ സമയ നീരീക്ഷണവും വനത്തോട് ചേര്‍ന്ന് നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കാട്ടുതീ ഉണ്ടാവുന്ന വനമേഖലയാണ് വയനാട് കാട്ടുതീയില്‍ ഏറ്റവും കൂടുതല്‍ നഷ്ടമുണ്ടാകുന്നതും ഇവിടെയാണ്. വനം വകുപ്പും പരിസ്ഥിതി സംരക്ഷകരുമൊക്കെ കിണഞ്ഞു ശ്രമിച്ചിട്ടും കാട്ടുതീ തടയാനാവുന്നില്ല. വനമേഖലയോട് ചേര്‍ന്ന ഭാഗങ്ങളില്‍ താമസിക്കുന്നവരിലേക്ക് ശക്തമായ ബോധവത്കരണം അനിവാര്യമാണ്. ആദിവാസി ഗോത്രവര്‍ഗ്ഗക്കാരുടെ സേവനവും കൂടി സാധ്യമാക്കിയാലെ ഒരു പരിധി വരെ കാട്ടുതീ തടയാനുവുകയുള്ളു.
പലപ്പോഴും ഫയര്‍ഫോഴ്‌സിനും മറ്റും എത്തിപ്പെടാനാകാത്ത ഭാഗത്താണ് തീ കാണുന്നത്. വനം കരിഞ്ഞുണങ്ങി നില്‍ക്കുന്നതിനാല്‍ ഏതെങ്കിലും ഭാഗത്തു നിന്നും ഒരു ചെറിയ തീപ്പൊരി മതി വനമേഖല ഒന്നടങ്കം കത്തി ചാമ്പലാകാന്‍. കാട്ടുതീ നേരത്തെ തന്നെ ഭീഷണിയായി വന്നതോടെ വനം വകുപ്പ് അതീവ ജാഗ്രതയിലാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here