വൃദ്ധയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു

0
4

തൃശൂര്‍: കുരിയച്ചിറയില്‍ ഒറ്റയ്ക്ക് താമസിക്കുന്ന വയോധികയെ ആക്രമിച്ച് സ്വര്‍ണമാല കവര്‍ന്നു. ആക്രമണത്തില്‍ വയോധികയുടെ പല്ല് കൊഴിഞ്ഞ് വീണു.
കോയിക്കര വീട്ടില്‍ ദേവസി ഭാര്യ റോസിയെ ആക്രമിച്ചാണ് രണ്ടര പവന്റെ മാല കവര്‍ന്നത്. പള്ളിയില്‍ നിന്ന് വീട്ടിലെത്തിയപ്പോഴാണ് മോഷ്ടാവിന്റെ ആക്രമണം ഉണ്ടായത്.
പുറകുവശത്തെ വാതില്‍ വഴി അകത്ത് കടന്ന മോഷ്ടാവ് മുറിക്കുള്ളില്‍ വാതിലിന്റെ പുറകില്‍ ഒളിച്ചിരുന്ന് ഇവരെ ആക്രമിക്കുകയായിരുന്നു.
അകത്തെ സോഫസെറ്റിയുടെ വിരിയെടുത്ത് മുഖത്തേയ്ക്കിട്ട് കഴുത്തില്‍ കുരുക്കി കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി മാല പൊട്ടിച്ചെടുക്കുകയായിരുന്നുവെന്ന് റോസി പറഞ്ഞു.
ബലപ്രയോഗത്തിനിടെ മുഖത്ത് അടിയേറ്റതിനെ തുടര്‍ന്ന് പല്ല് ഒരെണ്ണം കൊഴിഞ്ഞ് വീണു.
ഇതിനിടെ മോഷ്ടാവ് ബലമായി വളകള്‍ ഊരിയെടുത്താനും ശ്രമം നടത്തി. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട് വെള്ളം കുടിക്കാന്‍ വേണമെന്നാവശ്യപ്പെട്ടപ്പോള്‍ മോഷ്ടാവ് തന്നെ വെള്ളം എടുത്ത് നല്‍കിയെന്നും റോസി പറഞ്ഞു.
തുടര്‍ന്ന് അമ്പതിനായിരം രൂപ വേണമെന്നാവശ്യപ്പെട്ടുവെങ്കിലും തന്റെ കയ്യില്‍ പണമില്ലെന്ന് കരഞ്ഞ് പറഞ്ഞതോടെ സമീപത്തെ കട്ടിലിലേയ്ക്ക് തള്ളിയിട്ട് മോഷ്ടാവ് ഓടിപോവുകയായിരുന്നു വെന്ന് റോസി പറഞ്ഞു. നെടുപുഴ പോലീസ് കേസ് എടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here