നാടകീയ രംഗങ്ങള്‍; അവിശ്വാസം പരാജയപ്പെട്ടു: ബത്തേരിയില്‍ എല്‍.ഡി.എഫ് ഭരണം തുടരും

0
6

കല്‍പ്പറ്റ: സുല്‍ത്താന്‍ ബത്തേരി നഗരസഭയില്‍ എല്‍.ഡി.എഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപ്പെട്ടു. നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ദിവസങ്ങളായി പുകഞ്ഞുകൊണ്ടിരുന്ന വിവാദങ്ങള്‍ക്ക് വിട നല്‍കി അവിശ്വാസ പ്രമേയം പരാജയപ്പെടുകയായിരുന്നു. നിലവില്‍ 15 സീറ്റാണുള്ളത്. ഇതില്‍ 7 എല്‍.ഡി എഫും 7 യു.ഡിഎഫും ഒന്ന് ബി.ജെപിയുമാണ്.എല്‍.ഡി.എഫിനെതിരെ ബി.ജെ പി.അംഗത്തെ ഉപയോഗിക്കാമെന്നായിരുന്നു യു.ഡി.എഫ് കണക്കുകൂട്ടല്‍ ഇതിനായി ചില നീക്കുപോക്കുകളും യു.ഡി എഫ് നടത്തിയിരുന്നു.എന്നാല്‍ അവിശ്വാസ പ്രമേയ ചര്‍ച്ച നടക്കുന്ന ഇന്നലെ കാലത്ത് നഗരസഭയിലേക്ക് പുറപ്പെട്ട ബി.ജെ.പി അംഗത്തെ ബി.ജെ.പിക്കാര്‍കാറിലെത്തി കടത്തികൊണ്ടു പോയതോടെ രംഗം കൊഴുക്കുകയായിരുന്നു. തുടര്‍ന്ന് കാലത്ത് ഒമ്പതു മണിക്കു തന്നെ അവിശ്വാസ പ്രമേയ ചര്‍ച്ചക്ക് തുടക്കമിട്ടു.ഇതിനിടയില്‍ ബി.ജെ.പി അംഗത്തെ സ്വന്തം പാര്‍ട്ടിക്കാര്‍ പൂട്ടി എന്നറിഞ്ഞതോടെ എല്‍.ഡി എഫ് കേന്ദ്രങ്ങള്‍ക്ക് ആവേശമായി.തുടര്‍ന്ന് ചര്‍ച്ച വോട്ടെടുപ്പിലേക്ക് നീങ്ങി.എന്നാല്‍ തങ്ങള്‍ വോട്ടെടുപ്പില്‍ നിന്നും വിട്ടു നില്‍ക്കുകയാണെന്ന് എല്‍ ഡി.എഫ് അംഗങ്ങള്‍ അറിയിച്ചു.ഇതോടെ വോട്ടെടുപ്പ് പൂര്‍ത്തിയായി. അവിശ്വാസം പാസാകാന്‍ പതിനെട്ട് വോട്ടിന്റെ ഭൂരിപക്ഷം വേണമായിരുന്നു. തുടര്‍ന്ന് അവിശ്വാസ പ്രമേയം പരാജയപ്പെട്ടതായി വരണാധികാരി പ്രഖ്യാപിക്കുകയായിരുന്നു.
നിലവില്‍ കേരളാ കോണ്‍ഗ്രസ്സ് മാണി വിഭാഗത്തിലെ അംഗബലത്തിലാണ് ഇവിടെ എല്‍.ഡി എഫ് ഭരണം നടത്തുന്നത്.മാണി ഗ്രൂപ്പിലെ പി.എല്‍ സാബുവാണ് ചെയര്‍മാന്‍.
അവിശ്വാസം പരാജയപ്പെട്ടതോടെ എല്‍.ഡി എഫ് കേന്ദ്രങ്ങള്‍’ ആശ്വസത്തിലാണ്. വൈകുന്നേരത്തോടെ എല്‍ ഡി.എഫ് ബത്തേരി ടൗണില്‍ ആഹ്‌ളാദ പ്രകടനം നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here