ബസ് ഓടിക്കുന്നതിനിടെ ഹൃദയാഘാതം; കെ.എസ്.ആര്‍.ടി.സി. ഡ്രൈവര്‍ മരിച്ചു; മരണത്തിന് കീഴടങ്ങിയത് യാത്രികരെ സുരക്ഷിതമാക്കിയ ശേഷം

0
9

കോട്ടയം:.നെഞ്ച് വേദനയെടു ത്ത് പുളയുമ്പോഴും യാത്രക്കാ രുടെ ജീവന്‍ സുരക്ഷിതമാ ക്കി.കെ.എസ്.ആര്‍.ടി.സി.ഡ്രൈ വര്‍ മരണത്തിന് കീഴടങ്ങി. ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവര്‍ പാലാ വെട്ടിക്കുളം തിടനാട് തട്ടാപ്പറമ്പില്‍ സാജു മാത്യു(43) ആണ് മരിച്ചത്. ഇ ന്നലെ രാവിലെ 9:30ന് എം.സി റോഡില്‍ കോടിമത നാലുവരി പ്പാതയിലായിരുന്നു സംഭവം.
ഈരാറ്റുപേട്ടയില്‍ നിന്നും തിരുവനന്തപുരത്തിന് പോവു കയായിരുന്ന കെ.എസ്.ആര്‍. ടി.സി ഫാസ്റ്റ് പാസഞ്ചര്‍ ബസിന്റെ ഡ്രൈവറായിരുന്നു സാജു. ബസ് കോടിമത പാല ത്തില്‍.എത്തിയപ്പോള്‍ സാജു വിന് നെഞ്ചിന് വേദന അനു ഭവപ്പെട്ടു..തുടര്‍ന്ന്.ബസിന്റെ നിയന്ത്രണം നഷ്ടമാകുമെന്ന് ഭയന്ന് ബസ് റോഡരികിലേ ക്ക് നിര്‍ത്തി ഹാന്‍ഡ് ബ്രേക്ക് ഇട്ടശേഷം സാജു സ്റ്റിയറിംഗി ലേയ്ക്ക്.മറിഞ്ഞു വീഴുകയാ യിരുന്നു.
തുടര്‍ന്ന്.കണ്ടക്ടര്‍.അനീഷും, ബസിലുണ്ടായിരുന്ന ചെങ്ങ ന്നൂര്‍ ഡിപ്പോയിലെ ഡ്രൈവ ര്‍ ടി.കെ ലാലും ചേര്‍ന്ന് ഇ തേ ബസില്‍ത്തന്നെ സാജു വിനെ ജനറല്‍ ആശുപത്രി യിലേയ്ക്ക് കൊണ്ടുപോയി. ഈ സമയം ബസില്‍ ഇരുപത്തഞ്ചിലധികം യാത്രക്കാ രുണ്ടായിരുന്നു. ബസിലു ണ്ടായിരുന്ന നഴ്സുമാര്‍ സാ ജുവിനെ വാഹനത്തില്‍ കിട ത്തി പ്രഥമശുശ്രൂഷ നല്‍കി. എന്നാല്‍ ആശുപത്രിയില്‍ എത്തിയപ്പോഴേക്കും സാജു മരണത്തിന് കീഴടങ്ങിയി രുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here