മങ്കര അതിര്‍കാട് പാടശേഖരത്തില്‍ ഉണക്കം ബാധിച്ച നെല്‍പാടം.

പത്തിരിപ്പാല: ഭാരതപ്പുഴയോരത്തെ ഞാവളിന്‍കടവിനു സമീപത്തെ നെല്‍പാടം വ്യാപകമായി ഉണങ്ങാന്‍ തുടങ്ങി. മലമ്പുഴ കനാല്‍ജലം പൂര്‍ണ്ണമായി ലഭ്യമാകാത്തതാണ് അതിര്‍കാട് പാടശേഖര സമിതിയിലെ 52 ഏക്കര്‍ കൃഷിക്ക് ഉണക്കം ബാധിക്കാന്‍ കാരണമെന്നു കര്‍ഷകര്‍ പറഞ്ഞു. പുഴയില്‍ ധാരാളം വെള്ളം ഉണ്ടെങ്കിലും ജലസേചന സൗകര്യമില്ലാത്തതിനാല്‍ ഈ പാടശേഖര സമിതിയിലെ കര്‍ഷകര്‍ ആശ്രയിക്കുന്നത് 40 കിലോമീറ്റര്‍ ദൂരെയുള്ള മലമ്പുഴ ഡാമിനെയാണ്. ഞാവളിന്‍കടവ് ചെക് ഡാമില്‍ നിന്ന് പമ്പിങ് സൗകര്യമില്ലാത്ത കര്‍ഷകരുടെ നെല്ല് ഉണങ്ങുമെന്ന ആശങ്കയിലാണ്. കൊയ്‌തെടുക്കാന്‍ ഒരു മാസം വേണ്ടിവരുമെന്നും, മലമ്പുഴ കനാല്‍ വെള്ളം പത്തു ദിവസം കൂടി ലഭ്യമായാല്‍ പ്രദേശത്തെ നഷ്ടം നികത്താനാകുമെന്ന പ്രത്യാശയിലാണ് നാട്ടുകാര്‍.
സുധാകരന്‍, സത്യഭാമ, വേലാപ്പു, ഹരിനാരായണദാസ്, മുരളീധരന്‍, ചന്ദ്രന്‍, പങ്കുണ്ണി, രാമചന്ദ്രന്‍,സേതുമാധവന്‍, പഴണന്‍കുട്ടി എന്നീ കര്‍ഷകരുടെ വിളയാണ് ഉണക്കം ബാധിച്ചിരിക്കുന്നത്. ഏക്കറിനു 15000 രൂപ ചെലവഴിച്ചതായി കര്‍ഷകര്‍ പറഞ്ഞു. കനാല്‍ജലം ലഭ്യമാക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

 

LEAVE A REPLY

Please enter your comment!
Please enter your name here