പാല്‍ ചുരത്തില്‍ ബ്രേക്ക് നഷ്ടപ്പെട്ടു നിയന്ത്രണം വിട്ട ബസ് മതിലിലിടിച്ചു നിര്‍ത്തി; ഒഴിവായത് വന്‍ ദുരന്തം

0
9

സ്വന്തം ലേഖകന്‍

തകര്‍ന്ന പാല്‍ചുരം റോഡ്

കല്‍പ്പറ്റ: പാല്‍ ചുരത്തില്‍ ഡ്രൈവറുടെ മനോധൈര്യം വന്‍ ദുരന്തമൊഴിവായി.നൂറു കണക്കിന് യാത്രക്കാരെയുമായി പുറപ്പെട്ട കെ.എസ്ആര്‍.ടിസി ബസ്സാണ് ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം വിട്ടത്.
എന്നാല്‍ ഡ്രൈവറുടെ ബുദ്ധിപൂര്‍വമായ ഇടപഴകലിലൂടെ വന്‍ ദുരന്തമാണ് ഒഴിവായത്.മാനന്തവാടിയില്‍ നിന്നും ഇന്നലെ കാലത്ത് എട്ടരക്ക് പുറപ്പെട്ട തലശ്ശേരി ആ എന്‍ എസ് 643 ബസ്സാണ് അപകടത്തില്‍പ്പെട്ടത്. എന്നാല്‍ ചുരത്തിലെ ഏഴാം വളവിലാണ്. ബസ് നിയന്ത്രണം നഷ്ടമായത് തുടര്‍ന്ന് ബസ് ചുരത്തിലെ മതിലിലിടിച്ച് ബസ് നിര്‍ത്തുകയായിരുന്നു. ഡ്രൈവര്‍ പച്ച പൊയ്ക സ്വദേശി ഷമിലാണ് ഡ്രൈവര്‍.
പാല്‍ ചുരം പൂര്‍ണ്ണമായും അപകടാവസ്ഥയിലായിട്ടും ഒരു നടപടികളും അധികൃതരുടെ ഭാഗത്തു നിന്നുമുണ്ടാകുന്നില്ല. കഴിഞ്ഞ രണ്ടാഴ്ച്ച മുമ്പും ഇതെ ചുരത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടപ്പെട്ടിരുന്നു.
ചുരം പൂര്‍ണ്ണമായും തകര്‍ന്നിരുന്നു. പ്രളയത്തില്‍ കുത്തനെയുള്ള ചുരം ബിത്തികള്‍ പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്.
ഈ ഭാഗത്ത് കൂടി വന്‍തോതില്‍ ചെങ്കല്ല് ലോറികള്‍ ചുരം താണ്ടുന്നത് ചുരത്തെ കൂടുതല്‍ അപകടങ്ങളിലേക്ക് നയിക്കുകയാണ്.
ദിനം പ്രതി നൂറു കണക്കിന് ലോഡ് കല്ലുകളാണ് ചുരം കയറിയെത്തുന്നത്. ഇത് തടയാന്‍ അധികൃതര്‍ക്കാവുന്നില്ല ഇതുവഴി ബസ്സ് ഗതാഗതം നിര്‍ത്തി പേ രിയ വഴിയാത്ര മാറ്റണമെന്ന് വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തിരുന്നു.എന്നാല്‍ ഒരു നടപടിയുമുണ്ടായിട്ടില്ല. ദുരന്തങ്ങള്‍ നിത്യസംഭവമാകുമ്പോഴും അധികൃതര്‍ കുറ്റകരമായ മൗനം പാലിക്കുകയാണ്. തലനാരിഴക്കാണ് ഇന്നലെ 50 പേരുടെ ജീവന്‍ രക്ഷിക്കാനായത്.പലപ്പോഴും കാലഹരണപ്പെട്ട കെ.എസ്ആര്‍.ടിസി ബസ്സുകളാണ് ഇതുവഴി കുത്തനെ ചുരമിറങ്ങുന്നത് ദിനംപ്രതി നൂറുകണക്കിന് യാത്രക്കാര്‍ ചുരം കയറിയും ഇറങ്ങിയും സഞ്ചരിക്കുന്ന പാതയാണിത്. ചുരം നന്നാക്കണമെന്ന ആവശ്യത്തിന് നേരം പൊതുമരാമത്തുവകുപ്പ് മുഖം തിരിക്കുകയാണ്.

 

LEAVE A REPLY

Please enter your comment!
Please enter your name here