ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രത്തിന് തലശേരിയില്‍ തുടക്കമായി; പ്രധാന കഥാപാത്രങ്ങളായി ബിജു മേനോനും നിമിഷ സജയനും

0
5

കണ്ണൂരിന്റെ പശ്ചാത്തലത്തില്‍ ലാല്‍ജോസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിങ്ങ് തലശ്ശേരിയില്‍ ആരംഭിച്ചു. ബിജു മേനോനും നിമിഷ സജയനുമാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലാല്‍ ജോസിന്റെ ഇരുപത്തിയഞ്ചാമത്തെ ചിത്രമാണിത്.

സിഗ്‌നേച്ചര്‍ സ്റ്റുഡിയോസിന്റെ ബാനറില്‍ അനുമോദ് ബോസ്, ആദര്‍ശ് നാരായണ്‍, ജി പ്രജിത് എന്നിവരാണ് ചിത്രം നിര്‍മിക്കുന്നത്. നിവിന്‍ പോളി നായകനായെത്തിയ ചിത്രം ‘ഒരു വടക്കന്‍ സെല്‍ഫി’ സംവിധാനം ചെയ്തത് ജി പ്രജിത് ആണ്. ചിത്രത്തിലെ രണ്ട് ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് പുതുമുഖങ്ങളാണ്.

ഒരു യഥാര്‍ത്ഥ സംഭവമാണ് ചിത്രത്തിന്റെ ഇതിവൃത്തം. നവാഗതനായ പി ജി പ്രഗീഷ് ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത്. ഛായാഗ്രാഹകന്‍ എസ് കുമാര്‍. സംഗീതം ബിജിബാല്‍. കലാസംവിധാനം അജയന്‍ മാങ്ങാട്. എഡിറ്റിംഗ് രഞ്ജന്‍ എബ്രഹാം. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രഘുരാമവര്‍മ്മ.

സൗണ്ട് ഡിസൈന്‍ രംഗനാഥ് രവി. മേക്കപ്പ് പാണ്ഡ്യന്‍. കോസ്റ്റ്യൂംസ് സമീറ സനീഷ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അനില്‍ അങ്കമാലി. സ്റ്റില്‍സ് മോമി.

LEAVE A REPLY

Please enter your comment!
Please enter your name here