ഗപ്പി ടീം വീണ്ടും; അമ്പിളിയില്‍ സൗബിന്‍ നായകന്‍; നസ്രിയയുടെ സഹോദരനും

0
23

ഏറെ പ്രശംസ നേടിയ ഗപ്പിക്ക് ശേഷം ജോണ്‍ പോള്‍ ജോര്‍ജ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് അമ്പിളി. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. സൗബിന്‍ ഷാഹിറാണ് നായകനായി എത്തുന്നത്. ഫഹദ് ഫാസില്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടത്.

നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം ആദ്യമായി അഭിനയിക്കുന്ന ചിത്രം കൂടിയായ അമ്പിളിയില്‍ പുതുമുഖം തന്‍വി റാമാമെ നായിക. പരസ്യ ചിത്രങ്ങളിലൂടെ ശരണ്‍ വേലായുധനാണ് ഛായാഗ്രഹണം. ഗപ്പിയിലെ ഗാനങ്ങളൊരുക്കിയ വിഷ്ണു വിജയ് ആണ് സംഗീത സംവിധായകന്‍. വിനായക് ശശികുമാറിന്റേതാണ് വരികള്‍. എഡിറ്റിംഗ് കിരണ്‍ദാസ്.

ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റിന്റെ ബാനറില്‍ മുകേഷ് ആര്‍.മേത്ത, എ.വി. അനൂപ്, സി.വി.സാരഥി എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം. ജൂലൈലാകും ചിത്രം തിയേറ്ററുകളിലെത്തുക.

LEAVE A REPLY

Please enter your comment!
Please enter your name here