മാവോയിസ്റ്റ് – പോലീസ് ഏറ്റുമുട്ടല്‍: വനാതിര്‍ത്തികളില്‍ നിരീക്ഷണം

0
38

തൃശൂര്‍: വയനാട്ടില്‍ മാവോയിസ്റ്റ് സംഘവുമായി ഏറ്റുമുട്ടല്‍ ഉണ്ടാവുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തില്‍ ജില്ലയിലും ജാഗ്രത.
കഴിഞ്ഞ ദിവസം രാത്രിയില്‍ വയനാട് വൈത്തിരി ലക്കിടി റിസോര്‍ട്ടില്‍ മാവോയിസ്റ്റ് സംഘവും പോലീസും തമ്മില്‍ നടന്ന വെടിവെയ്പ്പില്‍ മാവോയിസ്റ്റ് നേതാവ് സി. പി. ജലീല്‍ കൊല്ലപ്പെട്ടതായി പോലീസ് സ്ഥിരീകരിച്ചു.
ആക്രമണത്തിന് ശേഷം മാവോയിസ്റ്റ് സംഘം വനത്തിലേയ്ക്ക് കടന്ന സാഹചര്യത്തിലാണ് ജില്ലയിലെ വനാതിര്‍ത്തികളോട് ചേര്‍ന്ന് കിടക്കുന്ന പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ജാഗ്രത നിര്‍ദേശം നല്‍കിയത്.
മലക്കപ്പാറ, അതിരപ്പിള്ള പോലീസ് സ്‌റ്റേഷനുകളിലേയ്ക്കാണ് ആഭ്യന്തര വകുപ്പ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. ആദിവാസി കോളനികള്‍ കേന്ദ്രീകരിച്ച് നിരീക്ഷണം വേണമെന്നും നിര്‍ദ്ദേശമുണ്ട്.
ആറ് വര്‍ഷം മുമ്പ് ഷോളയാര്‍ ആനക്കയം കോളനിയില്‍ മാവോയിസ്റ്റുകളുടെ സാന്നിദ്ധ്യമുണ്ടെന്ന് വിവരം ലഭിച്ചിരുന്നു.
ഇപ്പോള്‍ ആനക്കയം കാടര്‍ കോളനിയിലെ വീടുകള്‍ ആള്‍താമസമില്ലാതെ കിടക്കുകയാണ്. പ്രളയകാലത്തെ ഉരുള്‍പ്പൊട്ടലില്‍ ആനക്കയത്തെ കാടര്‍ വിഭാഗക്കാരെ ഇവിടെ നിന്നും മാറ്റിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here