ചര്‍ച്ച് ബില്ലിനെതിരേ കത്തോലിക്കാ കോണ്‍ഗ്രസിന്റെ പ്രതിഷേധം ഇരമ്പി

0
20
കത്തോലിക്കാ കോണ്‍ഗ്രസി ന്റെ നേതൃത്വത്തില്‍ ആര്‍ച്ച് ബിഷപ് മാര്‍ ജോസഫ് പെരു ന്തോട്ടം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുന്നു.

കോട്ടയം: ചര്‍ച്ച് ആക്ട് നട പ്പിലാക്കി ക്രൈസ്തവ സഭ യുടെ പ്രവര്‍ത്തന സ്വാതന്ത്ര്യ ത്തിനു കൂച്ചുവിലങ്ങിടാനുള്ള സംസ്ഥാന സര്‍ക്കാരിന്റെയും നിയമപരിഷ്‌കരണ കമ്മീഷ ന്റെയും നീക്കങ്ങള്‍ക്കെതിരെ കത്തോലിക്കാ കോണ്‍ഗ്രസി ന്റെ നേതൃത്വത്തില്‍ കോട്ടയ ത്ത് നടത്തിയ സമ്മേളനത്തി ല്‍ സഭാ വിശ്വാസികളുടെ പ്ര തിഷേധം ഇരമ്പി. ആര്‍ച്ച് ബി ഷപ് മാര്‍ ജോസഫ് പെരു ന്തോട്ടം പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു.
ഭരണഘടന അനുവദിക്കു ന്ന സ്വാതന്ത്ര്യത്തിനും അവ കാശങ്ങള്‍ക്കും മേലുള്ള കട ന്നു കയറ്റമാണിതെന്ന് അദ്ദേ ഹം പറഞ്ഞു. പള്ളിയുടെ സ്വത്തുവകകള്‍ കൈകാര്യ ചെയ്യാന്‍ സുതാര്യമായ സംവി ധാനം നിലവിലുണ്ടായിരിക്കെ സര്‍ക്കാരിന്റെ നീക്കം ഒരിക്ക ലും അംഗീകരിക്കാനാകില്ലെ ന്നും മാര്‍ ജോസഫ് പെരു ന്തോട്ടം വ്യക്തമാക്കി.
കത്തോലിക്കാ കോണ്‍ഗ്രസ് പ്രസിഡന്റ് ബിജു പറയനില ത്തിന്റെ അധ്യക്ഷതതയില്‍ മാര്‍ റെമിജിയോസ് ഇഞ്ചനാ നിയില്‍, ഡോ. സാമുവല്‍ മാര്‍ ഐറേനിയോസ് എന്നിവര്‍ മുഖ്യപ്രഭാഷണങ്ങള്‍ നടത്തി.
വികാരി ജനറാള്‍മാരായ ഫാ. ജോസഫ് മുണ്ടകത്തില്‍, ഫാ. മൈക്കിള്‍ വെട്ടിക്കാട്ട്, ഫാ. ജോസഫ് കുഴിഞ്ഞാലി ല്‍, ഫാ. ചെറിയാന്‍ താഴമണ്‍, ഫാ. ജോര്‍ജ് ഓലിയപ്പുറം, കത്തോലിക്കാ കോണ്‍ഗ്രസ് ഡയറക്ടര്‍ ഫാ. ജിയോ കടവി, കാത്തലിക് ഫെഡറേഷന്‍ പ്ര സിഡന്റ് പി.പി. ജോസഫ്, മാ തൃവേദി പ്രസിഡന്റ് റീത്താമ്മ ജെയിംസ്, കെഎല്‍സിഎ ജനറല്‍ സെക്രട്ടറി ഷെറി ജെ.തോമസ്, എസ്എംവൈ എം ട്രഷറര്‍ ജോസ്‌മോന്‍ കെ. ഫ്രാന്‍സിസ്, ടോണി പുഞ്ച ക്കുന്നേല്‍, പി.ജെ. പാപ്പച്ചന്‍, പ്രഫ. ജോയി മുപ്രാപ്പള്ളി, സാജു അലക്‌സ്, സെലിന്‍ സിജോ, തോമസ് പീടികയി ല്‍, പ്രഫ. ജാന്‍സന്‍ ജോസ ഫ്, സ്റ്റീഫന്‍ ജോര്‍ജ്, വര്‍ഗീ സ് ആന്റണി, രാജീവ് കൊ ച്ചുപറമ്പില്‍, ഐപ്പച്ചന്‍ തടി ക്കാട്ട്, രാജേഷ് ജോണ്‍ തുട ങ്ങിയവര്‍ പ്രസംഗിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here