പാലായില്‍ ഏപ്രില്‍ മുതല്‍ വൈദ്യുതി പ്രസരണം എബിസി കേബിളിലൂടെ

0
30

പാലാ: ഐ.റ്റി.ഡി.എസ് പദ്ധതിയുടെ ഭാഗമായി പാലാ നഗരസഭ പരിധിയിലെ വൈ ദ്യുതി പ്രസരണം ഏപ്രില്‍ മുതല്‍ പൂര്‍ണ്ണമായും എബി സി കേബിളിലൂടെ. കേന്ദ്ര ഗവണ്‍മെന്റിന്റെ സംയോജി ത ഊര്‍ജ്ജ വികസന പദ്ധ തിയില്‍പ്പെടുത്തിയിലാണ് പാലാ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കേബിള്‍ സ്ഥാ പിച്ചുവരുന്നത്. 35 കി. മീ. 11 കെ.വി.ഒ.എച്ച് കേബിളുകളും 10 കി.മീ. എല്‍.റ്റി എ.ബി.സി കേബിളുകളും സ്ഥാപിക്കു ന്ന പണികള്‍ അവസാന ഘട്ടത്തിലെത്തിയിരിക്കുന്നു. ഇതിനോടകം തന്നെ ഈ പദ്ധതിയില്‍ 20 പുതിയ ട്രാ ന്‍സ്‌ഫോര്‍മറുകള്‍ പാലാ യുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചു. ഇത് കൂടാതെ 10 കി.മീ. 11 കെ.വി.ഒ.എച്ച് ലൈനും 20 കി. മീ. 3 ഫേസ് ലൈനുകളുടേയും പണി പൂര്‍ത്തിയായി.
7000 ല്‍ പരം കേടായ മീറ്ററുകള്‍ പദ്ധതിയുടെ ഭാഗ മായി മാറ്റി സ്ഥാപിച്ചിട്ടുണ്ട്. പ്രസരണ നഷ്ടം കുറയ്ക്കു ന്നതിനും അപകടങ്ങള്‍ ഒഴി വാക്കുവാനും ഇത് മൂലം സാധിക്കും. നഗരത്തിന്റെ അതിര്‍ത്തികളില്‍ ബോര്‍ഡര്‍ മീറ്റര്‍ സ്ഥാപിച്ച് കൃത്യമായ വൈദ്യുത ഉപഭോഗം മന സ്സിലാക്കുന്നതിനും, പ്രസ രണനഷ്ടം കുറയ്ക്കുവാനും ഉപഭോക്താക്കള്‍ക്ക് ഇടതട വില്ലാതെ ഗുണമേന്മയുള്ള വൈദ്യുതി ലഭ്യമാക്കുക യുമാണ് പദ്ധതിയിലൂടെ ല ക്ഷ്യമിടുന്നത്.
13.5 കോടി രൂപയുടെ വര്‍ ക്കുകളാണ് പാലാ നഗരത്തി ല്‍ മാത്രം നടക്കുന്നത്. ഈ തുക കേന്ദ്ര സര്‍ക്കാരില്‍ നിന്നും ഗ്രാന്റായി ലഭിക്കും നഗരത്തിന്റെ ഉള്‍ഭാഗങ്ങളില്‍ മരച്ചില്ലകള്‍ ലൈനില്‍ ടച്ച് ചെയ്യാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലൂടെയാണ് പ്രധാ നമായും കേബിളുകള്‍ വലി ക്കുന്നത്.
മീനച്ചിലാറിന്റെ തീരങ്ങളില്‍ റിവര്‍വ്യൂ റോഡിലും പോസ്റ്റു കള്‍ സ്ഥാപിച്ച് എബി സി കേബിളുകള്‍ സ്ഥാപിക്കുന്ന ജോലികളും ഇതോടൊപ്പം പൂര്‍ത്തിയാവുമെന്ന് പദ്ധതി യുടെ മേല്‍നോട്ടം വഹിക്കു ന്ന സബ് എഞ്ചിനീയര്‍ ചന്ദ്ര ലാല്‍ പറഞ്ഞു.
പെരുന്നാളുകള്‍ക്കും ഉത്സ വാഘോഷങ്ങള്‍ക്കും മറ്റ് രാ ഷ്ട്രീയ സാംസ്‌കാരിക പരി പാടികള്‍ക്കും പേരുകേട്ട പാ ലാ നഗരത്തില്‍ ഇനി 24 മണിക്കൂറും ഇടതടവില്ലാതെ വൈദ്യുതി പ്രവഹിക്കുന്ന നാളേയ്ക്കായി കാത്തിരി ക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here