മാരകലഹരിയുള്ള സിഗററ്റുകള്‍ വിപണിയില്‍; സിഗററ്റ് എത്തുന്നത് ശ്രീലങ്കവഴി; പൊലീസും എക്സൈസും നോക്കുകുത്തി

0
53

ഷാജഹാന്‍ കെ ബാവ

കേരളത്തിലെ വിപണികളില്‍ സുലഭമായെത്തുന്ന വ്യാജ സിഗററ്റുകളില്‍ ചിലത്

ആലപ്പുഴ : മാരക ലഹരി ചേര്‍ത്ത സിഗററ്റുകള്‍ കേരളത്തിലേക്ക് ഒഴുകുന്നു. വിദ്യാര്‍ത്ഥികളെയും ടൂറിസ്റ്റ് കേന്ദ്രങ്ങളെയും ലക്ഷ്യമിട്ട് വിപണയിലെത്തിക്കുന്ന സിഗററ്റുൂകള്‍ക്ക് ഇപ്പോള്‍ മാര്‍ക്കറ്റില്‍ വന്‍ പ്രിയം. മുന്തിരി മുതല്‍ സാമ്പാര്‍ വരെ രുചികളില്‍ ലഭിക്കുന്ന സിഗററ്റുകളെ ആശ്രയിക്കുന്നത് അധികവും വിദ്യാര്‍ത്ഥികള്‍. വലിച്ചാല്‍ പുകയില ഗന്ധം പുറത്തറിയാത്തതിനാല്‍ അധികവും ഫ്‌ളേവറുകള്‍ ചേര്‍ന്ന സിഗററ്റുകളെയാണ് വിദ്യാര്‍ത്ഥികള്‍ ആശ്രയിക്കുന്നത്.

രുചികളില്‍ ഏറെ പ്രിയം മുന്തിരിക്ക്.. പുളിയും മധുരവും ചേര്‍ന്ന ഈ സിഗററ്റിനുവേണ്ടി വിദ്യാര്‍ത്ഥികള്‍ പരക്കംപായുകയാണ്. ഇപ്പോള്‍ പാന്‍പരാഗിനും ശംഭുവിനും വിടനല്‍കി വിദ്യാര്‍ത്ഥികള്‍ വിവിധ രുചിഭേദങ്ങളിലെത്തുന്ന സിഗററ്റുകള്‍ക്കായി മല്‍സരിക്കുകയാണ്. യുവാക്കളെയും വിദ്യാര്‍ത്ഥികളെയും മാരക അര്‍ബുധ രോഗത്തിലേക്ക് തളളിവിടുന്ന സിഗററ്റുകള്‍ക്ക് തടയിടാന്‍ സര്‍ക്കാരിനോ പൊലീസിനോ എക്സൈസ് വകുപ്പിനോ ഇതുവരെ കഴിഞ്ഞിട്ടില്ല. കേരളത്തിലേക്ക് ഒഴുകിയെത്തുന്ന വ്യാജ സിഗററ്റുകളുടെ ഉറവിടം കണ്ടെത്താന്‍ പോലും അധികൃതര്‍ കുഴയുകയാണ്. . സംസ്ഥാനത്തെ പുകയില വ്യാപാരികളുടെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരം പുറത്തുവന്നത്. പുകയില ഉല്‍പ്പന്നങ്ങളുടെ വിപണയിലുണ്ടായ വന്‍ ഇടിവാണ് വ്യാപാരികളെ അന്വേഷണത്തിലേക്ക് തിരിച്ചുവിട്ടത്. പനാമ, വില്‍സ്, ചാര്‍മിനാര്‍ എന്നിങ്ങനെ സിഗറ്റുകളുടെ രാജാക്കന്‍മാര്‍ കൈയടക്കിയ വിപണfയില്‍ പെട്ടെന്നാണ് വന്‍ ഇടിവുണ്ടായത്. ഒറിജിനലിനെ വെല്ലുന്ന ഈ വ്യാജ സിഗററ്റുകള്‍ ആഗോള വിപണി കൈയടക്കിയ 555,, ഡണ്‍ഹില്‍, മോന്‍ഡ്,്ബ്ലാക്ക് എന്നീ സിഗററ്റുകളുടെ പേരുകളാണ് നല്‍കിയിട്ടുളളത്. എന്നാല്‍ അതിസൂക്ഷമ പരിശോധന നടത്തിയാല്‍ മാത്രമെ ഇവയെ കണ്ടെത്താന്‍ കഴിയു. സ്റ്റാറ്റിയൂട്ടറി നിര്‍ദേശങ്ങളോ പുകയില ഉപയോഗത്തിലെ ഭീകരതയോ ഈ സിഗററ്റുകളുടെ പാക്കറ്റുകള്‍ക്ക് മേല്‍ പതിപ്പിച്ചിട്ടില്ല. ചില്ലറ വില്‍പ്പന വില പോലും രേഖപ്പെടുത്താത്ത ഇവ അമിത ലാഭത്തിലാണ് ചില്ലറ കച്ചവടക്കാര്‍ വില്‍ക്കുന്നത്. സാധാരണ സിഗററ്റു വില്‍ക്കുമ്പോള്‍ ലഭിക്കുന്ന തുച്ഛമായ ലാഭം ഉപേക്ഷിച്ച് കച്ചവടക്കാര്‍ ഇപ്പോള്‍ അധികലാഭം കിട്ടുന്ന വ്യാജ സിഗററ്റുകള്‍ വില്‍ക്കാനാണ് സമയം ചെലവിടുന്നത്. സാധാരണ സിഗററ്റിന് അന്‍പത് പൈസ ലാഭം ലഭിക്കുമ്പോല്‍ വ്യാജന് ലഭിക്കുന്ന അഞ്ചു മുതല്‍ എട്ടുവരെ രൂപയാണ്. ഒറിജിനല്‍ സിഗററ്റ് ആവശ്യപ്പെട്ടാല്‍ തന്നെ നല്‍കാന്‍ കച്ചവടക്കാര്‍ തയ്യാറല്ല.ആഢംബര കവറുകളില്‍ നിറച്ചെത്തുന്ന കിംഗ് സൈസ് സിഗററ്റുികളാണ് വിപണിയില്‍ പ്രചാരത്തിലുളളത്. ഒരു സിഗററ്റിന് 15 രൂപ നിരക്കിലാണ് വില്‍പ്പന നടത്തുന്നത്.നികുതിയോ സെസോ നല്‍കാതെ കടല്‍ കടന്നെത്തുന്ന സിഗററ്റുകള്‍ കേരളത്തില്‍ വിറ്റഴിക്കപ്പെടുമ്പോള്‍ പ്രതിമാസം ഇതുവഴി സര്‍ക്കാരിന് നഷ്ടമാകുന്നത് 100 കോടി രൂപയാണ്. ഇതില്‍ ഐ ടി സി മാത്രം 90 കോടിയാണ് ഒടുക്കുന്നത്. ആകെ കേരളത്തില്‍ 1000 കോടി രൂപയാണ് നികുതി ഇനത്തില്‍ പുകയില വ്യാപാരികള്‍ പ്രതിവര്‍ഷം സര്‍ക്കാര്‍ ഖജനാവിലേക്ക് ഒടുക്കുന്നത്.130 ശത്മാനം നികുതി ഈടാക്കുന്ന സിഗററ്റ് ഉല്‍പന്നങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കിലും വാങ്ങിയെടുക്കുന്ന നികുതിയുടെ ഒരു ശതമാനം പോലും ഈ മേഖലയില്‍ ചെലവിടുന്നില്ല. 30 ശതമാനം നികുതിയും 5 ശതമാനം സെസ്സും വിവിധ ഇനങ്ങളിലായി 90 ശതമാനം ആഢംബര നികുതികളും ഏര്‍പ്പെടുത്തിയിട്ടുളള സിഗററ്റ് വ്യാപാരത്തില്‍ സെസ്സ് വാങ്ങുന്നത് ആരോഗ്യ ബോധവല്‍ക്കരണത്തിനാണ്. എന്നാല്‍ ഇത് എവിടെയും നടത്തുന്നതായി കേട്ടുകേള്‍വി പോലുമില്ല. മാത്രമല്ല ലോകാരോഗ്യ സംഘടനകളില്‍നിന്നും സര്‍ക്കാരും മറ്റ് ഏജന്‍സികളും കോടികളാണ് പുകയില നിര്‍മാര്‍ജനത്തിനായി കൈപറ്റുന്നത്. എന്നാല്‍ ഇതും വകമാറുകയാണ്. അതേസമയം യാതൊരു ചെലവുമില്ലാതെ ഒരു രൂപപോലും നികുതി അടക്കാതെ വ്യാജ സിഗററ്റുകള്‍ സംസ്ഥാനത്തെ പെട്ടികടകളില്‍ വിറ്റഴിക്കുമ്പോള്‍ തടയിടനാകാതെ പകച്ചു നില്‍ക്കുകയാണ് അധികൃതര്‍. ടൂറിസ്റ്റ് കാറുകളില്‍ മാര്‍ക്കറ്റിലെത്തിക്കുന്ന സിഗററ്റുകള്‍ വില്‍പ്പന നടത്തുന്നതും യുവാക്കള്‍ തന്നെ. വന്‍ ലഹരി മാഫിയ സംഘം തന്നെയാണ് വ്യാജ സിഗററ്റു വില്‍പ്പനയ്ക്കു പിന്നിലെന്നും വ്യാപാരകള്‍ പറയുന്നു. പ്രധാനമായും ശ്രീലങ്കവഴി തമിഴ്നാട്ടിലെത്തുന്ന വ്യാജ സിഗററ്റുകള്‍ കേരളത്തിലെ കിഴക്കന്‍ ജില്ലകള്‍ വഴിയാണ് സംസ്ഥാനത്തെത്തുന്നത്.ഇടുക്കി, കോട്ടയം, പത്തനംതിട്ട ജില്ലകളില്‍ വ്യാപകമായി ഉപയോഗിക്കുന്ന വ്യാജ സിഗററ്റുകള്‍ ഇപ്പോള്‍ കേരളത്തിലെ ടൂറിസ്റ്റ് കേന്ദ്രങ്ങളായ ആലപ്പുഴ, കൊച്ചി, തിരുവനന്തപുരം എന്നീ ജില്ലകളിലേക്കും എത്തിതുടങ്ങി. ഇവിടത്തെ മിക്ക ചെറുകച്ചവട കേന്ദ്രങ്ങളിലും വ്യാജ സിഗററ്റുകളുടെ കച്ചവടം പൊടിപൊടിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here