വടകരയില്‍ ടി സിദ്ദിഖ്; ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാന്‍; ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശ്; വടകരയില്‍ ആരെന്ന് ഇന്നു തീരുമാനം

0
9

ന്യൂഡല്‍ഹി: കേരളത്തിലെ നാലു സീറ്റുകളിലേക്ക് കൂടിയുള്ള കോണ്‍?ഗ്രസ് സ്ഥാനാര്‍ത്ഥിമാരുടെ പ്രഖ്യാപനം ഇന്നുണ്ടാകും. വടകര മണ്ഡലത്തില്‍ ആരെ സ്ഥാനാര്‍ത്ഥിയാക്കുമെന്നത് സംബന്ധിച്ച് തീരുമാനമാകാത്തതാണ് കേരളത്തിലെ പട്ടിക നീണ്ടുപോയത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി ജയരാജനെതിരെ ദുര്‍ബലനായ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തരുതെന്ന ആവശ്യം ഹൈക്കമാന്‍ഡിന് മുന്നിലെത്തിയതോടെ മുല്ലപ്പള്ളി രാമചന്ദ്രന്‍ വീണ്ടും മത്സരിക്കണമെന്ന ആവശ്യം ശക്തമാവുകയായിരുന്നു.

എന്നാല്‍ മത്സരത്തിന് താന്‍ ഇല്ലെന്ന് തന്നെയാണ് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നികിനോടും മുല്ലപ്പള്ളി ഇന്നലെ വ്യക്തമാക്കിയത്. ശക്തനായ സ്ഥാനാര്‍ത്ഥിയെന്ന നിലയിലും സിറ്റിങ് എംപി എന്ന നിലയിലുമാണ് കെപിസിസി പ്രസിഡന്റിനെ തന്നെ പരിഗണിക്കുന്നത്. വീറുറ്റ രാഷ്ട്രീയ പോരാട്ടം നടത്തിയില്ലെങ്കില്‍ അത് മറ്റ് മണ്ഡലങ്ങളിലെ പ്രകടനത്തെ ബാധിച്ചേക്കുമെന്നും മുതിര്‍ന്ന നേതാക്കള്‍ ഹൈക്കമാന്‍ഡിനെ ധരിപ്പിച്ചിരുന്നു. ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്ന പേരുകള്‍ ദുര്‍ബലമാണെന്നും അവരെ കൊണ്ട് വടകര നിലനിര്‍ത്താന്‍ സാധിക്കില്ലെന്നും ആര്‍എംപിയും കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നു. സജീവ് മാറോളി, ബിന്ദു കൃഷ്ണ എന്നിവരുടെ പേരാണ് വടകരയില്‍ ഇപ്പോള്‍ കേള്‍ക്കുന്നത്.

വയനാടില്ലെങ്കില്‍ മത്സരിക്കാനില്ലെന്ന ടി സിദ്ദിഖിന്റെ സമ്മര്‍ദ്ദ തന്ത്രം വിജയത്തിലെത്തുകയായിരുന്നു. എ ഗ്രൂപ്പിന്റെ ആവശ്യത്തിന് വഴങ്ങി , ടി സിദ്ദിഖിന് വയനാട് നല്‍കാന്‍ ധാരണയായി എന്ന റിപ്പോര്‍ട്ടുകള്‍ ഇന്നലെ പുറത്ത് വന്നിരുന്നു.ആലപ്പുഴയില്‍ ഷാനിമോള്‍ ഉസ്മാനും ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശും മത്സരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here