കൊച്ചി : കഴിഞ്ഞ മൂന്ന് വർഷമായി ബിജെപി പറവൂർ നിയോജക മണ്ഡലം പ്രസിഡന്റായി പ്രവർത്തിച്ചിരുന്ന എസ് ജയകൃഷ്ണനെ ബി ജെ പി എറണാകുളം ജില്ലാ പ്രസിഡന്റായി സംസ്ഥാന പ്രസിഡൻറ് കെ സുരേന്ദ്രൻ നാമനിർദ്ദേശം ചെയ്തു.
വാസ്തു ജ്യോതിഷ പണ്ഠിതനും, ജ്യോതിഷഅദ്ധ്യാപകനുമായ
               എസ് ജയകൃഷ്ണൻ ചെറുപ്പം മുതൽ രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ ശാഖയിലൂടെ വളർന്ന് വന്ന പൊതുപ്രവർത്തകനാണ്.ബാലഗോകുലം, എ ബി വി പി എന്നീ സംഘടനകളിൽ പ്രവർത്തിച്ചിട്ടുണ്ട്.ആർ എസ് എസ് ജില്ലാ കാര്യവാഹ്, ആർ എസ് എസ് വിഭാഗ് പ്രചാർ പ്രമുഖ് എന്നീ ചുമതലകളും വഹിച്ചിട്ടുണ്ട്. ജന്മാഷ്ടമി പുരസ്ക്കാരം സമർപ്പിക്കുന്ന ബാല സംസ്ക്കാര കേന്ദ്രത്തിന്റെയും അന്താരാഷ് ശ്രീകൃഷ്ണ കേന്ദ്രന്റെയും ജനറൽ സെക്രട്ടറി ആയിരുന്നു.
                   പറവൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന കലാ-സാംസ്ക്കാരിക സംഘടനയായ പ്രണതി കലാ-സാഹിത്യ വേദിയുടെ പ്രസിഡന്റാണ്.കഴിഞ്ഞ മൂന്ന് വർഷമായി ‘നിരവധി ജനകീയ സമരങ്ങൾക്ക് പറവൂരിൽ നേതൃത്വം കൊടുത്തു. പറവൂരിൽ സർക്കാർ കോളേജ് അനുവദിക്കുന്നതിന് വേണ്ടി തിരുവോണ നാളിൽ നടത്തിയ സമരം വളരെയധികം ശ്രദ്ധിക്കപ്പെട്ടു. വരാപ്പുഴ ശ്രീജിത്ത് പോലീസ് കസ്റ്റഡി മരണത്തെ തുടർന്നുണ്ടായ സമര പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്തു. കൊത്തലെംഗോ പള്ളിക്ക് സെമിത്തേരി അനുവദിക്കുന്നതിനായി സമരം നടത്തി. സ്ഥലം നഗരസഭയെ കൊണ്ട് അനുവദിപ്പിച്ചു.
                   പറവൂർ നഗരസഭ നടത്തിയ പട്ടികജാതി വ്യവസായ പാർക്ക് അഴിമതി പുറത്ത് കൊണ്ട് വരികയും ഹൈക്കോടതിയിൽ പൊതു താല്പര്യ ഹർജി നൽകുകയും ചെയ്തു. പുത്തൻവേലിക്കരയിലെ കുടിവെള്ള സമരം പരിഹരിക്കാൻ ഉപവാസ സമരം നടത്തുകയും സ്റ്റേഷൻകടവ് പാലം ജനകീയ ഉദ്ഘാടനം നടത്തുകയും ചെയ്തു. കെമിക്കൽ എൻജിനീയറാണ്. ഭാര്യ ശ്രീകല രാഷ്ട്ര സേവിക സമിതി കാര്യവാഹിക യും മകൻ വിഘ്നേഷ് എ ബി വി പി മുൻ സംസ്ഥാന ഭാരവാഹിയുമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here