തിരുവനന്തപുരം: സംസ്ഥാനത്ത് 12 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. എറണാകുളത്ത് അഞ്ച് പേര്‍ക്കും കാസര്‍ഗോഡ് ആറ് പേര്‍ക്കും പാലക്കാട് ഒരാള്‍ക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചത്. എറണാകുളത്ത് രോഗം സ്ഥിരീകരിച്ച അഞ്ച് പേര്‍ ബ്രിട്ടീഷ് പൗരന്മാരാണ്. ഇതോടെ സംസ്ഥാനത്ത് രോഗബാധിതരുടെ എണ്ണം 40 ആയി. മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.
സംസ്ഥാനത്ത് സ്ഥിതി രൂക്ഷമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. കാസര്‍ഗോഡ് ജില്ലയില്‍ കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. കാസര്‍ഗോഡ് ഒരാഴ്ചത്തേക്ക് സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് അവധി നല്‍കി. ആരാധനലയങ്ങള്‍ ,ക്ലബുകള്‍ രണ്ടാഴ്ച അടച്ചിടണം. കടകള്‍ രാവിലെ 11 മണിക്കേ തുറക്കാവൂ. ജാഗ്രത പാലിക്കാത്തവര്‍ വരുത്തിവെച്ച വിനയാണ് കാസര്‍ഗോഡ് ഉണ്ടായതെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രധാനമന്ത്രി ആഹ്വാനം ചെയ്ത ജനതാ കര്‍ഫ്യൂ സംസ്ഥാനം പാലിക്കും. മെട്രോ അടക്കമുള്ള സര്‍ക്കാര്‍ ഗതാഗത സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കില്ല. ഞായറാഴ്ച എല്ലാവരും വീട് ശുചീകരിക്കാന്‍ വിനിയോഗിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here