തൃപ്രയാർ: പുത്തന്‍പീടികയില്‍ ഷോക്കേറ്റ് മരണത്തോട് മല്ലടിച്ച് കൊണ്ടിരുന്ന നാലുപേരെ അത്ഭുതകരമായി രക്ഷപ്പെടുത്തിയ എട്ടാം ക്ലാസ്സ് വിദ്യാര്‍ത്ഥി അദ്വൈതിനുള്ള കേരള ജേര്‍ണലിസ്റ്റ് യൂണിയന് തൃപ്രയാര്‍ മേഖലാ കമ്മിറ്റി പുരസ്കാരം മണലൂരിലെ വസതിയിൽ ചെന്ന് സമര്‍പ്പിച്ചു.
ഐ ജെ യു ദേശീയ സമിതി അംഗം ജോസ് താടിക്കാരൻ പൊന്നാട അണിയിച്ചു. കെ ജെ യു തൃപ്രയാർ മേഖല പ്രസിഡൻ്റ് സി.എസ് സുനിൽ മെമ്മൻ്റോ നൽകി ആദരിച്ചു. ചടങ്ങിൽ തൃശ്ശൂർ ജില്ല കെ ജെ യു ജോയിൻ്റ് സെക്രട്ടറി കെ ആർ മധു, കെ ജെ യു. തൃപ്രയാർ മേഖല സെക്രട്ടറി സജീവൻ കാരമുക്ക്, ടി.വി.സദാശിവൻ, സുബ്രൻ അന്തിക്കാട്, എം.എസ്.സജീഷ് എന്നിവർ പ്രസംഗിച്ചു.
Home Local News Thrissur അദ്വൈതിനുള്ള കേരള ജേര്‍ണലിസ്റ്റ് യൂണിയന് തൃപ്രയാര്‍ മേഖലാ കമ്മിറ്റി പുരസ്കാരം മണലൂരിലെ വസതിയിൽ ചെന്ന് സമര്‍പ്പിച്ചു