റാഞ്ചി: കൊറോണ ചികിത്സയിലായിരുന്ന ജാർഖണ്ഡ് ന്യൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി ഹാജി ഹുസ്സൈൻ അൻസാരി അന്തരിച്ചു. 73 വയസ്സായിരുന്നു. റാഞ്ചിയിലെ മേദാന്ത ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

കൊറോണ സ്ഥിരീകരിച്ചതിനെ തുടർന്ന് സെപ്റ്റംബർ 23 നാണ് ഹുസൈൻ അൻസാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെള്ളിയാഴ്ച നടത്തിയ പരിശോധനയിൽ അദ്ദേത്തിന്റെ കൊറോണ ഫലം നെഗറ്റീവായിരുന്നു. ഫലം പുറത്തുവന്നതിന് തൊട്ടടുത്ത ദിവസമാണ് അദ്ദേഹം മരണപ്പെട്ടത്. ഹൃദയസംബന്ധമായ അസുഖങ്ങളുള്ള ആളായിരുന്നു അൻസാരിയെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.

ജാർഖണ്ഡ് മുക്തി മോർച്ച നേതാവാണ് ഹുസ്സൈൻ അൻസാരി. കഴിഞ്ഞ നാലു തവണയായി മധുപുർ നിയമസഭാ മണ്ഡലത്തെയാണ് അദ്ദേഹം പ്രതിനിധീകരിക്കുന്നത്. മന്ത്രിയുടെ മരണത്തിൽ രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖർ അനുശോചനം രേഖപ്പെടുത്തി.

LEAVE A REPLY

Please enter your comment!
Please enter your name here