തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ വോട്ട് കച്ചവടം നടത്തിയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. തെരഞ്ഞെടുപ്പില്‍ യുഡിഎഫ് സമ്പൂര്‍ണമായി തകര്‍ന്നു. യുഡിഎഫ് തങ്ങളുടെ വോട്ട് എല്‍ഡിഎഫിന് മറിച്ചുവിറ്റെന്നും ഇതിലൂടെ എത്ര ലാഭം കിട്ടിയെന്ന് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ബിജെപിയ്ക്ക് വിജയ സാധ്യത ഉള്ള സ്ഥലങ്ങളില്‍ ഇടത് വലത് മുന്നണികള്‍ തമ്മില്‍ പരസ്യ ധാരണയുണ്ടായി. തിരുവനന്തപുരത്തു ബിജെപിയുടെ പരാജയം ഉറപ്പ് വരുത്തി എന്ന് വിജയരാഘവന്‍ പറഞ്ഞത് ഇതിന്റെ അടിസ്ഥാനത്തിലാണ്. തിരുവനന്തപുരം നഗരസഭയിലെ യുഡിഎഫ് വോട്ടുകള്‍ എല്‍ഡിഎഫിന് മറിച്ചു. മുസ്ലിം ലീഗ് ശക്തി കേന്ദ്രങ്ങളിലും ഇത് തന്നെയാണ് നടന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

നിരവധി പുതിയ ഗ്രാമ പഞ്ചായത്തുകളില്‍ ബിജെപിയ്ക്ക് അക്കൗണ്ട് തുറക്കാനായി. വോട്ട് ഷെയറിലും ബിജെപി വലിയ മുന്നേറ്റം നടത്തി. എല്‍ഡിഎഫിനെ നേരിടാന്‍ കോണ്‍ഗ്രസിന് പകരം ജനങ്ങള്‍ ബിജെപിയെ ആണ് കണക്കാക്കുന്നത്. കേരളത്തില്‍ യുഡിഎഫിന് പകരം ബിജെപി ആയി മാറുകയാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here