കൊച്ചി : അക്വേറിയം എന്ന മലയാള സിനിമയുടെ ഒടിടി റിലീസ് സ്‌റ്റേ ചെയ്ത് ഹൈക്കോടതി. കന്യാസ്ത്രീകളെ അപമാനിക്കുന്നതാണ് സിനിമയെന്ന് കാണിച്ച് വോയ്‌സ് ഓഫ് നൺസ് കൂട്ടായ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു. തുടർന്നാണ് സിനിമ റിലീസ് പത്ത് ദിവസത്തേയ്ക്ക് കോടതി സ്‌റ്റേ ചെയ്തത്.

ഹൈക്കോടതി

രണ്ട് തവണ പ്രദർശനാനുമതി നിഷേധിക്കപ്പെട്ട ‘പിതാവിനും പുത്രനും’ എന്ന സിനിമയാണ് പേര് മാറ്റിഒടിടിപ്ലാറ്റഫോമിൽറിലീസ്ചെയ്യാൻശ്രമിച്ചത്. മെയ് 14 നാണ് സിനിമയുടെ റിലീസ് തീരുമാനിച്ചിരുന്നത്. തുടർന്ന് വോയ്‌സ് ഓഫ് നൺസ് സമർപ്പിച്ച റിട്ട് ഹർജി പരിഗണിച്ചാണ് ഹൈക്കോടതി സിനിമാ റിലീസ് സ്‌റ്റേ ചെയ്തത്.

2013 ൽ പിതാവിനും പുത്രനും എന്ന പേരിൽ ചിത്രീകരണം പൂർത്തിയാക്കിയ ചിത്രത്തിന് സെൻസർ ബോർഡ് പ്രദർശനാനുമതി നൽകിയിരുന്നില്ല. സെൻസർ ബോർഡ് കേരള ഘടകവും റിവിഷൻ കമ്മിറ്റിയും അപ്പലേറ്റ് ട്രൈബ്യൂണലും തള്ളിയതോടെ ആ സിനിമ നിരോധിത സിനിമകളുടെ ലിസ്റ്റിൽ ഉൾപ്പെടുകയായിരുന്നു. തുടർന്ന് 2020 ൽ പേര് മാറ്റി വീണ്ടും സെൻസർ ബോർഡിന് മുന്നിൽ സമർപ്പിച്ചു. സെൻസർ ബോർഡ് അംഗങ്ങളെ തെറ്റദ്ധരിപ്പിച്ചാണ് സർട്ടിഫിക്കേറ്റ് കരസ്ഥമാക്കിയത് എന്നാണ് വിവരം.

എന്നാൽ ഒടിടി റിലീസിനോട് അനുബന്ധിച്ച് പത്രങ്ങൾക്ക് നൽകിയ വാർത്തയിൽ അപ്പലേറ്റ് ട്രൈബ്യൂണലിൽ നിന്ന് ആവശ്യപ്പെട്ടതനുസരിച്ച് പേര് മാറ്റിയതോടെയാണ് തങ്ങൾക്ക് സർട്ടിഫിക്കേറ്റ് ലഭിച്ചത് എന്നാണ് നിർമ്മാതാക്കൾ പറയുന്നത്. ചിത്രത്തിന്റെ ട്രെയ്‌ലറും റിലീസ് ഡേറ്റും പ്രഖ്യാപിച്ചതോടെയാണ് കന്യാസ്ത്രീകളുടെ കൂട്ടായ്മ നിയമപരമായി നീങ്ങാൻ തീരുമാനിച്ചത്.സന്യസ്തരേയും ക്രൈസ്തവ വിശ്വാസികളെയും അവഹേളിക്കുന്ന വിധത്തിലായിരുന്നു ട്രെയ്‌ലർ

LEAVE A REPLY

Please enter your comment!
Please enter your name here