സന്നിധാനം: ഇടവമാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട നാളെ വൈകിട്ട് തുറക്കും. സംസ്ഥാനത്ത് നിലനിൽക്കുന്ന ലോക് ഡൗൺ കണക്കിലെടുത്ത് ശബരിമലയിലേക്ക് ഭക്തജനങ്ങൾക്ക് ഇക്കുറി പ്രവേശനം ഉണ്ടാവില്ല. ശനിയാഴ്ചയാണ് ഇടവം ഒന്ന്.
നട തുറന്നിരിക്കുന്ന ദിവസങ്ങളിൽ പതിവ് പൂജകൾ മാത്രമേ ഉണ്ടാവുകയുള്ളൂ.19 ന് രാത്രി ഹരിവരാസനം പാടി ക്ഷേത്രനട അടയ്ക്കും. പ്രതിഷ്ഠാ വാർഷികത്തിനായി മെയ് 22 ന് വൈകുന്നേരം ക്ഷേത്ര തിരുനട വീണ്ടും തുറക്കും. 23 ന് ആണ് പ്രതിഷ്ഠാദിനം. അന്ന് രാത്രി തന്നെ ഹരിവരാസനം പാടി നട അടയ്ക്കും.