ന്യൂഡല്‍ഹി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിനെ ഇ ഡി അറസ്റ്റ് ചെയ്തു.മദ്യനയ കേസില്‍ കെജ് രിവാളിന്റെ അറസ്റ്റ് തടയാന്‍ ഡല്‍ഹി ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ ചോദ്യം ചെയ്യാന്‍ ഇ ഡി അദ്ദേഹത്തിന്റെ വീട്ടിലെത്തുകയായിരുന്നു. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് കെജ്‌രിവാളിനെ അറസ്റ്റ് ചെയ്തത്. കെജ്‌രിവാളിന്റെ വീടിന് മുന്നിലുള്‍പ്പെടെ കനത്ത പോലീസ് സന്നാഹമുണ്ട്. 12 ഉദ്യോഗസ്ഥരടങ്ങുന്ന ഇ ഡി സംഘമാണ് കെജ് രിവാളിന്റെ വീട്ടിലെത്തിയത്. മദ്യനയ അഴിമതി കേസുമായി ബന്ധപ്പെട്ട് 9 തവണ സമന്‍സ് അയച്ചിട്ടും ഹാജരായിരുന്നില്ല. അറസ്റ്റിന് പിന്നാലെ ഡൽഹിയിൽ നിരോധനാക്ജ്ഞ പ്രഖ്യാപിച്ചു.