കര്‍ണാടക മുഖ്യമന്ത്രി സ്ഥാനാർത്ഥി ചർച്ചകൾക്കായി ഡി.കെ. ശിവകുമാറും കര്‍ണാടക മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയും ഇന്ന് ഡല്‍ഹിയിലെത്തും. സംസ്ഥാനത്ത് നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി വന്‍ വിജയം നേടിയതോടെ മുഖ്യമന്ത്രിയെ തിരഞ്ഞെടുക്കാനുള്ള നെട്ടോട്ടത്തിലാണ് കോണ്‍ഗ്രസ് .

പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളായ രണ്‍ദീപ് സുര്‍ജേവാല, കെസി വേണുഗോപാല്‍ എന്നിവരും മുഖ്യമന്ത്രിയെ നിയമിക്കുന്നതിനുള്ള നടപടികള്‍ക്ക് മേല്‍നോട്ടം വഹിക്കാന്‍ പാര്‍ട്ടി നിയോഗിച്ച മൂന്ന് നിരീക്ഷകരും ഇന്ന് ഡല്‍ഹിയിലെത്തും.  മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ, മുന്‍ ജനറല്‍ സെക്രട്ടറി ദീപക് ബവാരിയ, നിലവിലെ ജനറല്‍ സെക്രട്ടറി ഭന്‍വര്‍ ജിതേന്ദ്ര സിംഗ് എന്നിവരെയാണ് എഐസിസി കര്‍ണാടകയിലെ മേല്‍നോട്ടത്തിനായി നിയോഗിച്ചിരിക്കുന്നത്.

കര്‍ണാടക മുഖ്യമന്ത്രി സ്ഥാനത്തേക്കുള്ള മത്സരം ചൂടുപിടിക്കുമ്പോള്‍, ഡികെ ശിവകുമാറിനെയാണ് വൊക്കലിഗ സമുദായം പിന്തുണക്കുന്നത്. കര്‍ണാടകയിലെ ജനസംഖ്യയുടെ 16 ശതമാനത്തോളം വൊക്കലിഗകളാണ്.

LEAVE A REPLY

Please enter your comment!
Please enter your name here