തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി യായി ബിനോയ് വിശ്വത്തെ പാർട്ടി സംസ്ഥാന കൗൺസിൽ യോഗം ഐക്യകണ്ഠേന തെരഞ്ഞെടുത്തു. പാർട്ടി ജനറൽ സെക്രട്ടറി ഡി.രാജയാണ് ബിനോയ് വിശ്വത്തിൻ്റെ പേര് നിർദേശിച്ചത്.

നിർദേശത്തിൽ ആരും എതിർപ്പ് പ്രകടിപ്പിച്ചില്ല. ഇ തോടെ ചർച്ചയില്ലാത തന്നെ ബിനോയ് വിശ്വ ത്തെസെക്രട്ടറിയായിതെരഞ്ഞെടുക്കുകയായിരുന്നു.

സംസ്ഥാന സെക്രട്ടറിയുടെ താത്ക്കാലിക ചുമത ല വഹിക്കുന്ന ബിനോയ് വിശ്വം തന്നെ സ്ഥാനത്ത് തുടരട്ടെ എന്ന് ബുധനാഴ്‌ച ചേർന്ന സംസ്ഥാന എ ക്സിക്യൂട്ടീവ് യോഗം നിർദേശിച്ചിരുന്നു. ഈ നിർ ദേശം കൗൺസിൽ യോഗം അംഗീകരിക്കുകയായി രുന്നു.

കാനം രാജേന്ദ്രൻ്റെ സംസ്‌കാര ചടങ്ങിന് പിന്നാ ലെ ഡി.രാജയുടെ അധ്യക്ഷതയിൽ കോട്ടയത്ത് ചേർന്ന സിപിഐ എക്സിക്യൂട്ടീവിലാണ് ബിനോ യ് വിശ്വത്തിന് സംസ്ഥാന സെക്രട്ടറിയുടെ താത് ക്കാലിക ചുമതല നൽകിയത്. കാനത്തിന്റെ കത്തി ന്റെ അടിസ്ഥാനത്തിലായിരുന്നു നടപടി.

ഇതിനെതിരേ പാർട്ടിയിലെ ഒരു വിഭാഗം രംഗത്തെ ത്തിയിരുന്നു. പാർട്ടി കീഴ്വഴക്കം ലംഘിച്ചാണ് ബി നോയ് വിശ്വത്തെ നിയമിച്ചതെന്ന് മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിൽ തുറന്നടിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here