തിരുവനന്തപുരം: തനിച്ച് താമസിക്കുന്ന സ്ത്രീ ക്കുനേരേ ലൈംഗീകാതിക്രമം നടത്തിയ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു‌. വർക്കല വെട്ടൂർസ്വദേശിഅനസ്(35)ആണ്പിടിയിലായത്.

വീട്ടിൽ അതിക്രമിച്ച് കടന്ന് 58 കാരിക്ക്നേരേ ലൈംഗീകാതിക്രമം നടത്തി എന്ന പരാതിയിലാ ണ് ഇയാളെ പോലീസ് അറസ്റ്റുചെയ്തത്. ഒളിവി ൽ പോയ പ്രതിയെ ഇന്ന് രാവിലെയാണ് വർക്കല പോലീസ് പിടികൂടിയത്.

കഴിഞ്ഞ ചൊവ്വാഴ്‌ച രാത്രിയാണ് കേസിനാസ്‌പദ മായ സംഭവം. സ്ത്രീയുടെ വീട്ടിൽ അതിക്രമിച്ച് ക യറി ഇയാൾ ലൈംഗീകമായി ഉപദ്രവിക്കുകയായി രുന്നു. ഇവർ ബഹളം വച്ചതോടെ പ്രതി ഓടി രക്ഷ പ്പെടുകയായിരുന്നു.ഗുണ്ടാ ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടുള്ള ആളാണ് അ നസ്.

LEAVE A REPLY

Please enter your comment!
Please enter your name here