ന്യൂഡൽഹി: ഖത്തറിൽ തടവിലാക്കപ്പെട്ട എട്ട് മുൻ ഇന്ത്യൻ നാവികരുടെ വധശിക്ഷ സ്റ്റേ ചെയ്തു. മലയാളി ഉൾപ്പടെ എട്ട് ഇന്ത്യക്കാരുടെ വധശിക്ഷസ്റ്റേചെയതതായിവിദേശകാര്യമന്ത്രാലയംഅറിയിച്ചു.ഖത്തറിലെഅപ്പീൽകോടതിയുടെതാണ് നിർണായക വിധി.

വിശദമായ ഉത്തരവിന്റെ പകർപ്പ് കാത്തിരിക്കുകയാണെന്നും തുടർ നടപടികൾ കൂടിയാലോചനയ്‌ക്ക് ശേഷമുണ്ടാകുമെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചു. അംബാസിഡർമാരുടെയും ഉദ്യോഗസ്ഥരും സാന്നിധ്യത്തിലാണ് വാദം നടന്നത്.

2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനം നടത്തിയെന്നാരോപിച്ച് എട്ട് പേരെയും ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തത്. ഖത്തറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുന്നതിനിടെയാണ് ചാരവൃത്തി നടത്തിയെന്നാരോപിച്ച് എട്ട് പേരെയും കസ്റ്റഡിയിലെടുക്കുന്നത്.

 

LEAVE A REPLY

Please enter your comment!
Please enter your name here