മലയാലപ്പുഴ: എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക് മലയാലപ്പുഴ ദേവിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി വിശേഷാല്‍ വഴിപാടുകള്‍ കഴിച്ചു.
കെ.പി.സി.സി സെക്രട്ടറിമാരായ അഡ്വ. പഴകുളം മധു, മണക്കാട് സുരേഷ്, ഡി.സി.സി വൈസ് പ്രസിഡന്റ് വെട്ടൂര്‍ ജ്യോതിപ്രസാദ്, ജനറല്‍ സെക്രട്ടറി അഡ്വ. സുനില്‍ എസ് ലാല്‍ എന്നിവര്‍ക്കൊപ്പം ക്ഷേത്രദര്‍ശനം നടത്തിയ വാസ്നിക് രക്തപുഷ്പാജ്ഞലി, കരിംകോഴി നേര്‍ച്ച, മഞ്ചാടി വഴിപാട് എന്നിവയും ഉപദേവതാലയങ്ങളില്‍ വഴിപാടുകളും കഴിച്ചു.
ഡി.സി.സി വൈസ് പ്രസിഡന്റ് ശ്രീ. വെട്ടൂര്‍ ജ്യോതി പ്രസാദ്, മണ്ഡലം പ്രസിഡന്റ് പി.അനില്‍, ബിജു കിള്ളത്ത് എന്നിവരുടെ നേതൃത്വത്തില്‍ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി എന്നിവര്‍ക്ക് വേണ്ടി പ്രത്യേക വഴിപാടുകള്‍ കഴിച്ച് മുകുള്‍ വാസ്നിക്കിന് കൈമാറി.
ഡി.സി.സി വൈസ് പ്രസിഡന്റ് അനില്‍ തോമസ്, ജന: സെക്രട്ടറി എലിസബത്ത് അബു, ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് രാജേഷ് റിഥം എന്നിവര്‍ മുകുള്‍ വാസ്നിക്കിനെ സ്വീകരിച്ചു.