നാലാഞ്ചിറയില്‍ പോലീസുകാരന്റെ ഭാര്യയുടെ ഏഴ് പവനുള്ള സ്വര്‍ണ്ണമാല മോഷണം പോയി; മാല മോഷണം പോയത് ഫിറ്റ്നെസ് സെന്ററില്‍ പരിശീലനത്തെത്തിയപ്പോള്‍

0
41

മണ്ണന്തല: പോലീസുകാരന്റെ ഭാര്യയുടെ ഏഴ് പവനുള്ള സ്വര്‍ണ്ണമാല മോഷണം പോയതായി പരാതി. കന്റോണ്‍മെന്റ് സ്റ്റേഷനിലെ എഎസ്ഐ സിന്ധുകുമാറിന്റെ ഭാര്യ വട്ടപ്പാറ ചിറ്റാഴ ബാബുഭവനില്‍ സിന്ധുവിന്റെ മാലയാണ് മോഷണം പോയത്.
സിന്ധു നാലാഞ്ചിറ കോട്ടമുകളിലെ സ്ലിം മാജിക് എന്ന ഫിറ്റ്നെസ് സെന്ററില്‍ സ്ഥിരമായി പരിശീലനം നടത്താറുണ്ടായിരുന്നു. പരിശീലനത്തിന് എത്തുന്ന സമയത്ത് പതിവായി ഇവര്‍ മാല ഊരി ബാഗില്‍ വയ്ക്കാറുണ്ടായിരുന്നു. ഇന്നലെ രാവിലെ പരിശീലനത്തിന് എത്തിയപ്പോഴും ഇവര്‍ മാല ഊരിയെടുത്ത് ബാഗില്‍ സൂക്ഷിച്ചിരുന്നു. തുടര്‍ന്ന് പരിശീലനം കഴിഞ്ഞ ശേഷം ബാഗ് സ്ഥാപനത്തില്‍ വച്ചശേഷം സമീപത്തെ കടയിലേക്ക് പോയി. എന്നാല്‍ തിരികെ എത്തി ബാഗ് പരിശോധിക്കുമ്പോള്‍ ബാഗിനുള്ളില്‍ മാലയുണ്ടായിരുന്നില്ല. സ്ഥാപനത്തില്‍ ഏറെ നേരം പരിശോധിച്ചെങ്കിലും മാല കണ്ടെത്താനായില്ല. ഇന്ന് രാവിലെയാണ് സിന്ധു മണ്ണന്തല പോലീസ് സ്റ്റേഷനില്‍ പരാതിയുമായി എത്തിയത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here