പൂന്തുറയില്‍ കരിക്ക് വ്യാപാരിയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ വധശ്രമം; നാട്ടുകാര്‍ സംഘടിച്ചതോടെ സംഘം ബൈക്കെടുത്ത് തടി തപ്പി

0
56

തിരുവനന്തപുരം: പൂന്തുറയില്‍ കരിക്ക് വ്യാപാരിയ്ക്ക് നേരെ ബൈക്കിലെത്തിയ മൂന്നംഗ സംഘത്തിന്റെ വധശ്രമം. നാട്ടുകാര്‍ സംഘടിച്ചതോടെ അക്രമി സംഘം ബൈക്കെടുത്ത് തടി തപ്പി. കല്ലിയൂര്‍ പാലപ്പൂര് ആനക്കുഴി വീട്ടില്‍ നാണുക്കുട്ടന്റെ മകന്‍ ഷിജുകുമാര്‍(42)ന് നേരെ ആയിരുന്നു വധശ്രമം നടന്നത്.
ഇന്നലെ വൈകുന്നേരമായിരുന്നു അക്രമ സംഭവം അരങ്ങേറിയത്. പൂന്തുറ ഹൈവേയില്‍ കരിക്ക് കച്ചവടം നടത്തിവരികയാണ് ഷിജുകുമാര്‍. കരിക്കു കുടിക്കാനായി ബൈക്കില്‍ എത്തിയ മൂന്നംഗസംഘം കരിക്കിന്റെ വിലയുമായി ബന്ധപ്പെട്ട് ഷിജുവുമായി വാക്കുതര്‍ക്കത്തില്‍ ഏര്‍പ്പെട്ടു. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ മൂന്നംഗസംഘത്തില്‍ ഒരാള്‍ ആയുധം ഉപയോഗിച്ച് ഷിജുകുമാറിനെ വെട്ടാന്‍ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ ഇയാളെ മര്‍ദ്ദിക്കാനും ശ്രമിച്ചു. ഷിജുകുമാര്‍ തക്ക സമയത്ത് ഒഴിഞ്ഞുമാറിയതിനാല്‍ വെട്ടുകൊള്ളാതെ രക്ഷപ്പെട്ടു. ഇതിനിടെ ഹൈവേയ്ക്കടുത്തുണ്ടായിരുന്നവര്‍ സംഭവം കണ്ട് സംഘടിച്ചതോടെ മൂവര്‍സംഘം ബൈക്കുമായി സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ഇവരെ മുന്‍പരിചയമില്ലെന്ന് ഷിജുകുമാര്‍ പറയുന്നു. എന്നാല്‍ മൂവര്‍സംഘത്തെ കണ്ടാല്‍ തിരിച്ചറിയാന്‍ സാധിക്കുമെന്ന് ഇയാള്‍ പൂന്തുറ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here